തൃശൂർ: കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിര (Farm Act 2020) സുപ്രീം കോടതിയെ (Supreme Court) സമീപിക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി VS Sunilkumar. പുതുതായി പാസാക്കിയ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മന്ത്രി തൃശൂരിൽ പറഞ്ഞു. ഈ നിയമങ്ങളെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഈ ആഴ്ചയിൽ തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും. അതിന് ആവശ്യമായുള്ള നിർദേശം സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന് നൽകിയെന്നും മന്ത്രി അറിയിച്ചു. ഭരണഘടന സാധ്യുത ചോദ്യം ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചു. കേന്ദ്രം അധികാരപരിധിയിൽ കയറി ഏകപക്ഷീയമായി നിയമം നിർമിക്കുവാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ നിയമങ്ങൾ സൃഷ്ടിച്ച് സംസ്ഥാനങ്ങളുടെ മേൽ സമ്മർദ്ദം ചെല്ലുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്ട് കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Also Read: Supreme Court പുതിയ പാർലമെന്റ് നിർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല
എന്നാൽ കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് തുടർച്ചയായ 12 ദിവസവും രാജ്യതലസ്ഥാനത്ത് കർഷകരുടെ സമരം തുടരുകയാണ്. സമരങ്ങൾക്ക് പിന്തുണയുമായി ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും കൂടിയെത്തി. നാളെ കാർഷിക സംഘടനകൾ നടത്തുന്ന ഭാരതീയ ബന്ദിന് ഇതിനോടകം 18 പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചുണ്ട്.
Also Read: ഇന്ധന വില കുതിക്കുന്നു; പെട്രോൾ ഡീസൽ വില രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
Delhi: Congress MPs from Punjab protest at Jantar Mantar, demanding winter session of Parliament to discuss farmers issue.
"Session should be called, anti-farmer laws should be reconsidered & withdrawn. Govt is avoiding the session. It's against democracy," MP Manish Tewari says pic.twitter.com/VhlG3DqP5I
— ANI (@ANI) December 7, 2020
ഡെൽഹി മുഖ്യമന്ത്രി Aravind Kejriwal സിംഗുവിൽ നേരിട്ടെത്തി സമരത്തിന് പിന്തുണ അറിയിച്ചു. കാർഷിക നിയമ പിൻവലിക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും(Rahul Gandhi) പ്രതികരിച്ചു. യുപിയിൽ സമാജുവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ (Akhilesh Yadhav) പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ ജന്തർ മന്ദിറിൽ പ്രതിഷേധിച്ചു.