തിരുവനന്തപുരം: കോവളത്തെ ബൈക്ക് അപകടത്തിൽ മത്സരയോട്ടം നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. അപകട സമയത്ത് ബൈക്ക് അമിതവേഗതയിൽ ആയിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്ന് എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു.
അപകട സമയത്ത് ബൈക്കിന്റെ വേഗത 100 കിലോമീറ്റർ പിന്നിട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ പബ്ലിഷ് ചെയ്യാൻ റീൽ തയ്യാറാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം മടങ്ങി വരുമ്പോഴാണ് യുവാവിന്റെ ബൈക്ക് വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. വഴിയാത്രക്കാരിയായ സന്ധ്യ (55) യും ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് (25) ആണ് മരിച്ചത്.
ALSO READ: Bike Accident: കോവളത്ത് കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ചു
ബൈക്ക് റേസിങ്ങിനിടെയാണ് വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളും വ്യക്തമാക്കിയത്. എന്നാൽ പ്രദേശവാസികളുടെ വാദം തള്ളിയ ഉദ്യോഗസ്ഥർ റേസിങ് നടന്നതിന് തെളിവില്ലെന്നാണ് അറിയിച്ചത്. കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ റേസിങ്ങ് നടക്കാറില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ബൈക്ക് അമിത വേഗതയിലായിരുന്നു. സന്ധ്യ റോഡ് മുറിച്ചു കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൂടാതെ അപകടത്തിൽ സന്ധ്യയുടെ കാൽ അറ്റ് പോകുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ബൈക്കും 200 മീറ്ററുകൾ അകലേക്ക് തെറിച്ച് പോയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...