Kundara rape case ഒതുക്കിതീർക്കാൻ ശ്രമിച്ചെന്ന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്

നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 04:20 PM IST
  • വിഷയം 'നല്ലരീതിയില്‍' പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
  • യൂത്ത്‌ലീഗ് നേതാവായ സഹല്‍ നല്‍കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട്
  • മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസിനാവില്ല
  • ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Kundara rape case ഒതുക്കിതീർക്കാൻ ശ്രമിച്ചെന്ന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്

കൊല്ലം: കുണ്ടറ പീഡനക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ (AK Saseendran) കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നുമാണ് പൊലീസ് റിപ്പോർട്ട്. നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് (Police report) സമർപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആർ സേതുനാഥൻ പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ശ്രമിച്ചു എന്നത് നിലനിൽക്കില്ല എന്നായിരുന്നു നിയമോപദേശം.

ALSO READ: Kochi drug seized case അട്ടിമറിച്ച സംഭവം എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പരാതിക്കാരിയുടെ അച്ഛനോട് നല്ല രീതിയിൽ പ്രശ്നം പരിഹരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. മലയാളം നിഘണ്ടു പ്രകാരം പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥം. ഇരയുടെ പേരോ പരാമർശമോ ഇല്ലാത്തതിനാലും കേസ് പിൻവലിക്കണമെന്ന ഭീഷണി ഇല്ലാത്തതിനാലുമാണ് മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയാത്തതാണ് എന്നാണ് വാദം.

വിഷയം 'നല്ലരീതിയില്‍' പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. യൂത്ത്‌ലീഗ് (Youth league) നേതാവായ സഹല്‍ നല്‍കിയ പരാതിയിലാണ് പോലീസ് റിപ്പോര്‍ട്ട്. മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: കേന്ദ്ര സർക്കാരിന്റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

അതേസമയം, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പരാതിയില്‍ സ്വാഭാവികമായ നടപടിയുണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കേസിൽനിന്ന് മന്ത്രിയെ ഒഴിവാക്കിയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News