Kuthiran National Highway Road: കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; ഒരു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് മന്ത്രി കെ. രാജന്‍

Minister K Rajan: റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ ഗുരുതരമായ അപാകതയുണ്ടെന്ന്  പരിശോധനയില്‍ വ്യക്തമായിരുന്നു. സര്‍വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ട് നിലവിലെ പാര്‍ശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഒരു മാസത്തിനകം കൈക്കൊള്ളാൻ മന്ത്രി നിര്‍ദ്ദേശം നല്‍കി.

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 10:32 AM IST
  • നിലവില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചതില്‍ കരാറുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി
  • റോഡിന്റെ ചരിവിലേക്ക് മഴവെളളം കിനിഞ്ഞിറങ്ങാത്ത രീതിയിലായിരിക്കും ഭിത്തിയുടെ ഈ ഈ ഭാഗം പുനര്‍നിർമിക്കുക
  • പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താൻ ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
Kuthiran National Highway Road: കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; ഒരു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് മന്ത്രി കെ. രാജന്‍

തൃശൂർ: ദേശീയപാത കുതിരാന്‍ വഴുക്കുംപാറയില്‍ റോഡിലുണ്ടായ വിള്ളലിന് ഒരു മാസത്തിനുള്ളിൽ ശാസ്ത്രീയ പരിഹാരം കാണുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കുതിരാൻ ദേശീയപാതയിലെ വിള്ളലുമായി ബന്ധപ്പെട്ട്  വിളിച്ചുചേര്‍ത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ ഗുരുതരമായ അപാകതയുണ്ടെന്ന്  പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറും, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീറും സ്ഥലം പരിശോധിച്ച ശേഷം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗം വിളിച്ചത്. സര്‍വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ട് നിലവിലെ പാര്‍ശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഒരു മാസത്തിനകം കൈക്കൊള്ളാനാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ALSO READ: കുടംബത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ​ഗൃ​ഹനാഥന് ചെവിയിൽ വെട്ടേറ്റു, ഭാര്യയെയും മകളെയും മർദ്ദിച്ചു

നിലവില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചതില്‍ കരാറുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി. റോഡിന്റെ ചരിവിലേക്ക് മഴവെളളം കിനിഞ്ഞിറങ്ങാത്ത രീതിയിലായിരിക്കും ഭിത്തിയുടെ ഈ ഈ ഭാഗം പുനര്‍നിർമിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം നിര്‍മാണം. പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്രദേശത്തെ സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ള ഭാ​ഗത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുള്ള ചെയ്ഞ്ച് ഓഫ് സ്‌കോപ്പ് ശുപാര്‍ശയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, എന്‍ എച്ച് എ ഐ പ്രൊജക്റ്റ് ഡയറക്ടര്‍ ബിപിന്‍ മധു, പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ഹരീഷ് തുടങ്ങിയവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News