കുടംബത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ​ഗൃ​ഹനാഥന് ചെവിയിൽ വെട്ടേറ്റു, ഭാര്യയെയും മകളെയും മർദ്ദിച്ചു

Ganja mafia attack: പരശുവയ്ക്കല്‍ സ്വദേശി അജിക്കും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അജിയുടെ ചെവിയ്ക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയെയും മകളെയും അക്രമികൾ മർദ്ദിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 03:30 PM IST
  • അയല്‍ക്കാരനായ അനീഷ് അടക്കം കണ്ടാലറിയാവുന്ന നാല് പേരാണ് ആക്രമിച്ചതെന്നാണ് അജി പറയുന്നത്
  • ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനത്തിൽ പരിക്കേറ്റതായും അക്രമി സംഘം വീട്ടിൽ നിന്ന് മാലയും പണവും കവർന്നതായും അജി ആരോപിച്ചു
  • അജിയെ ആക്രമിച്ച യുവാക്കളും മറ്റ് ചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരിവില്‍പ്പന നടത്തുകയും ചെയ്യുന്നുവെന്നും പരാതിയുണ്ട്
കുടംബത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ​ഗൃ​ഹനാഥന് ചെവിയിൽ വെട്ടേറ്റു, ഭാര്യയെയും മകളെയും മർദ്ദിച്ചു

തിരുവനന്തപുരം: പാറശാലയിൽ കുടുംബത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ആക്രമണത്തിൽ ​ഗൃ​ഹനാഥന് വെട്ടേറ്റു. പരശുവയ്ക്കല്‍ സ്വദേശി അജിക്കും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അജിയുടെ ചെവിയ്ക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയെയും മകളെയും അക്രമികൾ മർദ്ദിച്ചു. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അയല്‍ക്കാരനായ അനീഷ് അടക്കം കണ്ടാലറിയാവുന്ന നാല് പേരാണ് ആക്രമിച്ചതെന്നാണ് അജി പറയുന്നത്. ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനത്തിൽ പരിക്കേറ്റതായും അക്രമി സംഘം വീട്ടിൽ നിന്ന് മാലയും പണവും കവർന്നതായും അജി ആരോപിച്ചു. അജിയെ ആക്രമിച്ച യുവാക്കളും മറ്റ് ചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരിവില്‍പ്പന നടത്തുകയും ചെയ്യുന്നുവെന്നും പരാതിയുണ്ട്.

ALSO READ: Crime: കൊല്ലത്ത് യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് തലയ്ക്കടിച്ചു

അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വച്ച് ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. നേരത്തെ ഇതേസംഘം മറ്റൊരാളെയും ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഇവരെ പോലീസ് പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News