തിരുവനന്തപുരം:മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഇടത് പക്ഷ പാര്‍ട്ടി ഫോര്‍വേഡ് ബ്ലോക്ക്.
അവിശ്വാസപ്രമേയത്തിന് ആധാരമായി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും മറുപടി
നല്‍കാതെ അപ്രസക്ത വിഷയങ്ങള്‍ നീട്ടിപ്പറഞ്ഞു മുഖ്യമന്ത്രി നടത്തിയ ദീര്‍ഘപ്രസംഗം നിയമസഭയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന്
ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ പറഞ്ഞു.
സാങ്കേതികമായി അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടികളിലെ അഴിമതിയും സ്വജനപോഷണവും പൊതുജനമധ്യത്തിലേക്ക്
കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായിട്ടുള്ള ഒട്ടു മിക്ക അഴിമതി കേസുകളും
പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചു എന്ന് ദേവരാജന്‍ ചൂണ്ടിക്കാട്ടി,
പ്രളയ ദുരന്തത്തിന്‍റെ മറവില്‍ സ്വകാര്യ മേഖലയില്‍ ബ്രൂവറി-ഡിസ്ടിലറി അനുവദിക്കാനുള്ള നീക്കം മുതല്‍ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍
വാങ്ങുന്നതില്‍ വരെ നടന്ന നിരവധി അഴിമതികള്‍ സഭയില്‍ ഉന്നയിച്ചെങ്കിലും ഒന്നിനുപോലും തൃപ്തികരമായ മറുപടി പറയാന്‍ മുഖമന്ത്രി ശ്രമിച്ചില്ല.
എന്ന് ദേവരാജന്‍ കൂട്ടിചേര്‍ത്തു.
കോവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യം ഉപയോഗിച്ച് മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്‍റെയും ഭരണകക്ഷിയുടെയും നീക്കങ്ങളെ ന്യായീകരിച്ച
മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യത്തെയും ഭരണഘടനയേയും അപഹസിച്ചതിനു തുല്യവും ഇടതുരാഷ്ട്രീയത്തിനു വിരുദ്ധവുമാണ്,
Also Read:സെക്രട്ടറിയേറ്റ് തീവെപ്പ്: അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചു അധികാര ദുര്‍ വിനിയോഗത്തിലൂടെ മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ നയതന്ത്ര പരിരക്ഷയോടുകൂടി വന്‍ തോതില്‍
ബാഗ്ഗേജുകള്‍ ഒളിപ്പിച്ചു കടത്തിയ മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി അതിരുവിട്ട് ന്യായീകരിച്ചത് ദുരൂഹമാണ് എന്നും ദേവരാജന്‍ പറഞ്ഞു.
മുതിര്‍ന്ന പല സിപിഎം നേതാക്കള്‍ക്കും കിട്ടാത്ത സംരക്ഷണമാണ് മന്ത്രി ജലീലിനു മുഖ്യമന്ത്രി നല്‍കുന്നത്. പി.എസ്.സിയെ നോക്കുക്കുത്തിയാക്കി
സര്‍ക്കാര്‍ നടത്തുന്ന പുറംവാതില്‍ നിയമനങ്ങളെ രാഷ്ട്രീയ വിധേയത്വത്തിന്‍റെ പേരില്‍ സഭയി ല്‍ ന്യായീകരിച്ച ഭരണകക്ഷി യുവ നേതാക്കള്‍
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളോട് നാളെ മാപ്പുപറയേണ്ടി വരുമെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടറിയേറ്റ് തീവെപ്പില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ദേവരാജന്‍ ആവശ്യപെട്ടു, സര്‍ക്കാരിന് എന്തൊക്കയോ ജനങ്ങളില്‍ നിന്ന് മറയ്ക്കാനുണ്ടെന്നും
അത് പുറത്ത് കൊണ്ട് വരുന്നതിന് ജുഡിഷ്യല്‍ അന്വേഷണത്തിലൂടെ കഴിയുമെന്നും അദ്ധേഹം പറഞ്ഞു.