സംസ്ഥാനത്തെ വൈദ്യുത നിയന്ത്രണം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

Load sheding in kerala

Last Updated : Aug 26, 2023, 08:20 AM IST
  • സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുത നിയന്ത്രണം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

കേരളത്തിൽ ലോഡ് ഷെഡിങ്  ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.
സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം അറിയിച്ചു. സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണ് തീരുമാനം.

ALSO READ: 

സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ പറഞ്ഞു. സ്വന്തം നിലക്ക് സ്മാർട്ട് മീറ്റർ പദ്ധതി  നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.

Trending News