തിരുവനന്തപുരം: കോവിഡ് മഹാമാരി കൊടുമ്പിരി കൊള്ളുമ്പോഴും കേരളം കനത്ത പോളിംഗ് രേഖപ്പെടുത്തുകയാണ്. അതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് (Tikaram Meena) വോട്ട് ചെയ്യാനാവില്ലയെന്ന വാർത്ത പുറത്തുവരുന്നത്.
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വോട്ട് ചെയ്യാൻ കഴിയാത്തത്. ഇതിനെതിരെ ടിക്കാറാം മീണ (Tikaram Meena) കളക്ടർക്ക് പരാതി അറിയിച്ചിട്ടുണ്ട്. ടിക്കാറാം മീണയ്ക്ക് പൂജപ്പുര (Poojappura) വാർഡിലാണ് വോട്ട് ഉണ്ടായിരുന്നത്.
Also read: Local Body Election: ആദ്യ നാലു മണിക്കൂർ പിന്നിടുമ്പോൾ 32% വോട്ടിംഗ് രേഖപ്പെടുത്തി
ടിക്കാറാം മീണയുടെ പേര് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു. ഇത് നേരത്തെ ശ്രദ്ധിച്ചതിനെ തുടർന്ന് മീണ കളക്ടർക്ക് പരാതി നൽകിയിരുന്നുവെങ്കിലും പുതുക്കിയ വോട്ടർ പട്ടികയിലും (Voters list) പേര് വന്നില്ല. ഇതോടെ ഇത്തവണത്തെ മീണയുടെ വോട്ട് നഷ്ടപ്പെടുകയായിരുന്നു.
കോവിഡ് (Covid19) നിയന്ത്രണങ്ങൾക്കിടയിലും ആവേശത്തോടെ ബൂത്തിലേക്ക് നീങ്ങുകയാണ് കേരളം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ആദ്യ നാലു മണിക്കൂർ പിന്നിടുമ്പോൾ 32% വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also read: Local Body Election: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി
അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. ആലപ്പുഴയിലാണ് (Alappuzha) ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം പത്തനംതിട്ടയ്ക്ക്കാണ്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്.