മലബാര്‍ സിമന്‍റ്സ് ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്‍റെ ഭാര്യ മരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ മൂന്ന്‍ ദിവസം മുന്‍പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Last Updated : Jul 14, 2018, 05:30 PM IST
മലബാര്‍ സിമന്‍റ്സ് ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്‍റെ ഭാര്യ മരിച്ചു

പാലക്കാട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലബാര്‍ സിമന്‍റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്‍ററില്‍ വെച്ചായിരുന്നു മരണം.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ മൂന്ന്‍ ദിവസം മുന്‍പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

2011 ജനുവരി 24നാണ് പാലക്കാട് പുതുശ്ശേരിയിലെ വീട്ടില്‍ ശശീന്ദ്രനേയും രണ്ട് മക്കളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോ എന്ന്‍ തെളിയിക്കാനായിരുന്നില്ല.

തുടര്‍ന്ന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ടീനയുടെ മരണം.

Trending News