കണ്ണൂർ: ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്ന് തെളിയിക്കാൻ ഈ ഏഴുവയസ്സുകാരന് സെക്കന്‍റുകൾ മതി. കണക്കിനെ കളികളാക്കി ശ്രദ്ധേയനാവുകയാണ് കണ്ണൂർ കാനായി സ്വദേശി പാർത്ഥീപ് കൃഷ്ണ. നാലക്കം വരെയുള്ള ഏതക്കവും കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഈ കൊച്ചുമിടുക്കന് ക്ഷണനേരംകൊണ്ട് സാധിക്കും.
പലർക്കും കണക്ക് കീറാമുട്ടിയാകുമ്പോൾ ഗണിത ക്രിയകൾ ഈ കൊച്ചു മിടുക്കന് കളികളാണ്. കാനായി ഉണ്ണിമുക്കിലെ രാധാകൃഷ്ണൻ - സിമി ദമ്പതികളുടെ മകൻ പാർത്ഥീപ് കൃഷ്ണക്ക് കണക്കിൽ കള്ളക്കളികളില്ല. ചോദിക്കുന്ന ഏത് സഖ്യയുടെയും ഗണിത ക്രിയയുടെ ഉത്തരം പാർത്ഥീപ് പറയും.
Read Also: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
അത് ഗുണിതമാകട്ടെ, കൂട്ടലാകട്ടെ കുറയ്ക്കലാകട്ടെ എന്തും. ഈയടുത്ത കാലത്താണ് പാർത്ഥിപ് കൃഷ്ണയുടെ കഴിവ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. അധികം വൈകാതെ പാർത്ഥിപിന് കണക്കുകൂട്ടലുകളോട് പ്രിയമാണെന്ന് മനസ്സിലായി. വെറുതേയിരിക്കുമ്പഴൊക്കെയും കണക്ക് കൊണ്ട് ബോറടി മാറ്റും ഈ വിരുതൻ.
മാതമംഗലം ജി എൽ.പി.സ്ക്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന പാർത്ഥീപിന്‍റെ അധ്യാപകരോട് ചോദിച്ചപ്പോൾ ഇത്രയൊന്നും പഠിപ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പ്രായത്തിൽ കവിഞ്ഞ കഴിവ് കൊണ്ട് പാർത്ഥിപ് എല്ലാർക്കും അതിശയമായി മാറുകയാണ്.
Read Also: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ
കുറുമ്പുകൾക്കിടയിലും കണക്കിന്‍റെ കുറുക്കുവഴികളിൽ പ്രോത്സാഹനങ്ങൾ നൽകാൻ വീട്ടുകാരും കൂട്ടുകാരും അധ്യാപകരും ഈ ഏഴ് വയസുകാരനൊപ്പം ഉണ്ട്. ഭാവിയിൽ കണക്കിലെ താരമായി പാർത്ഥീപ് കൃഷ്ണ മാറുമെന്നാണ് എല്ലാരുടെയും പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...