മെഡിക്കല്‍ കോളേജ് പ്രവേശന ബില്‍: ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ബിൽ കൈമാറിയത്. മറ്റ് ആറു ബില്ലുകള്‍ക്കും പതിമൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണ് ബില്‍ ഗവര്‍ണര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.

Last Updated : Apr 7, 2018, 02:31 PM IST
മെഡിക്കല്‍ കോളേജ് പ്രവേശന ബില്‍: ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ബിൽ കൈമാറിയത്. മറ്റ് ആറു ബില്ലുകള്‍ക്കും പതിമൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണ് ബില്‍ ഗവര്‍ണര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.

ബില്ലില്‍ ഗവര്‍ണര്‍ പി. സദാശിവം സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായേക്കും. സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുകൊണ്ട് ബില്ല് മടക്കാം. ബില്‍ ഗവര്‍ണര്‍ മടക്കിയാല്‍, തുടര്‍ നടപടികള്‍ സര്‍ക്കാർ വേണ്ടെന്ന്‍ വയ്ക്കാൻ സാധ്യതയുണ്ട്. ഇതിന് നിയമോപദേശം തേടിയ ശേഷം മറുപടി നല്‍‍‍കേണ്ടിവരും. 

സുപ്രീം കോടതി വിധി, മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിപ്രായം എന്നിവ പരിഗണിച്ച് ബില്‍ പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. 

സുപ്രീം കോടതിയുടെ നിശിത വിമര്‍ശനത്തിന്റേയും വ്യാപക പ്രതിഷേധത്തിന്റേയും പശ്ചാത്തലത്തില്‍ ബില്ലിന്‍റെ കാര്യത്തില്‍ വലിയ വാശിപിടിക്കേണ്ട എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.

Trending News