സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 19 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്നുമെത്തിയവരും 48 പേര്‍ മറ്റ് സംസ്ഥാങ്ങളില്‍ നിന്നും എത്തിയവരുമാണ്. തിരുവനന്തപുരം (5), കൊല്ലം (2), കോട്ടയം (1), മലപ്പുറ൦ (1), കണ്ണൂര്‍ (1) ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ കണക്കുകള്‍: 105
പാലക്കാട് -23
ആലപ്പുഴ -21
കോട്ടയം -18
മലപ്പുറം, കൊല്ലം -16
കണ്ണൂര്‍ -13
എറണാകുളം -9
തിരുവനന്തപുരം, തൃശൂര്‍. കോഴിക്കോട് -7
വയനാട് -5
പത്തനംതിട്ട -4
ഇടുക്കി, കാസര്‍ഗോഡ് -2
കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ CISFകാരും (ഇവരില്‍ രണ്ടു പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍) മൂന്നു പേര്‍ ആര്‍മി DSC കാന്‍റീന്‍ ജീവനക്കാരുമാണ്.
വിദേശത്ത് നിന്നും എത്തിയവര്‍: 91
യു.എ.ഇ.-14
കുവൈറ്റ് -50
ഒമാന്‍ -4
സൗദി അറേബ്യ -15
ഖത്തര്‍ -6
ശ്രീലങ്ക, ഇറ്റലി -1
അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍: 48
മഹാരാഷ്ട്ര -15
തമിഴ്നാട് -10
ഡല്‍ഹി -11
കര്‍ണാടക -2
ഹരിയാന -6
ഉത്തര്‍പ്രദേശ്, തെലുങ്കാന, ജമ്മു കാശ്മീര്‍, മധ്യപ്രദേശ് -1
രോഗമുക്തി നേടിയവര്‍: 65
മലപ്പുറം -18
തൃശൂര്‍ -15
കൊല്ലം,കോഴിക്കോട് -10
ഇടുക്കി -5
കോട്ടയം -2
കണ്ണൂര്‍-1
സംസ്ഥാനത്ത് നിലവില്‍ 1,63,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,61,547 വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ 2,397 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
പുതുതായി ഇന്ന് രണ്ടു ഹോട്ട്സ്പോട്ടുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഏറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ ആകെ 114 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്