സ്മാർട്ട് സിറ്റിയ്ക്കായി റോഡുകൾ സ്മാർട്ട് ആക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകും

40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 06:24 PM IST
  • ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്
  • നാല് റോഡുകളിലും അവസാനഘട്ട പ്രവർത്തികൾ നടന്നുവരികയാണ്
  • 10 റോഡുകളുടെ പ്രവർത്തികൾ 2022 മെയ് മാസം അവസാനത്തോടുകൂടി പൂർത്തീകരിക്കും
സ്മാർട്ട് സിറ്റിയ്ക്കായി റോഡുകൾ സ്മാർട്ട് ആക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകും

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകൾ സ്മാർട്ട് റോഡുകൾ ആക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകാൻ തീരുമാനം. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ എസ് ആര്യ രാജേന്ദ്രനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവർത്തികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഫോർട്ട് വാർഡിലെ പത്മാനഗർ കോളനിയിലെ രണ്ട് റോഡുകളിലും താലൂക്ക് ഓഫീസ് റോഡിലെ അഗ്രഹാരതെരുവുകളിലെ നാല് റോഡുകളിലും അവസാനഘട്ട പ്രവർത്തികൾ നടന്നുവരികയാണ്. ഇവ ഏപ്രിൽ 25ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന 10 റോഡുകളുടെ പ്രവർത്തികൾ 2022 മെയ് മാസം അവസാനത്തോടുകൂടി പൂർത്തീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News