Onam 2022: ഓണസദ്യക്ക് ജൈവ പച്ചക്കറി; സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി വിളവെടുത്തു

Organic vegetables: കൃഷി മന്ത്രി പി. പ്രസാദ് വിളവെടുത്ത പച്ചക്കറി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് കൈമാറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 09:38 AM IST
  • തക്കാളി, വഴുതിന, വെണ്ടക്ക, ചീര, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്
  • കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി പ്രകാരമാണ് സെക്രട്ടേറിയറ്റ് വളപ്പിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പച്ചക്കറി വിത്തുകൾ നട്ടത്
Onam 2022: ഓണസദ്യക്ക് ജൈവ പച്ചക്കറി; സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി വിളവെടുത്തു

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി വിളവെടുത്തു. തക്കാളി, വഴുതിന, വെണ്ടക്ക, ചീര, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി പ്രകാരമാണ് സെക്രട്ടേറിയറ്റ് വളപ്പിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പച്ചക്കറി വിത്തുകൾ നട്ടത്. കൃഷി മന്ത്രി പി. പ്രസാദ് വിളവെടുത്ത പച്ചക്കറി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് കൈമാറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ്പ് സംഘടിപ്പിക്കുന്ന 2010 ഓണചന്തകൾ സെപ്റ്റംബർ നാല് മുതൽ സംസ്ഥാനത്തെമ്പാടും പ്രവർത്തിച്ച് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓണചന്ത ഉണ്ടായിരിക്കും. ഇതിന് പുറമെ 21 വാഹനങ്ങളിലായി സഞ്ചരിക്കുന്ന ഓണചന്തയും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏഴ് വാഹനങ്ങൾ തിരുവനന്തപുരം ജില്ലയിലാണ്.

ഓണചന്തകളിൽ നാടൻ, ജൈവ ഉത്പന്നങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സാധാരണ കർഷകരുടെ ഉത്പന്നങ്ങൾ മൊത്തവിലയേക്കാൾ 10 ശതമാനം കൂട്ടി അവരിൽ നിന്ന് സംഭരിക്കുകയും ചന്തകളിൽ വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണചന്തകളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ മിൽമയുടേതും കേരയുടേതും ഉൾപ്പെടെ ലഭ്യമായിരിക്കും. കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക്, ഡയറക്ടർ ടി.വി സുഭാഷ് തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു. വിളവെടുപ്പിന് മുമ്പ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ പച്ചക്കറിത്തോട്ടം സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News