കാസർകോട് മത്സ്യമാർക്കറ്റിൽ നിന്ന് പഴകിയ 200 കിലോ മത്സ്യം പിടികൂടി

ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിച്ച പഴകിയ മത്സ്യം പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 09:28 AM IST
  • മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’ സംസ്ഥാനത്ത് തുടരുകയാണ്
  • ഹോട്ടലുകളും മാർക്കറ്റുകളും ചരക്ക് ലോറികളിലും ഉൾപ്പെടെ കർശനമായ പരിശോധനയാണ് നടത്തുന്നത്
  • ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി നാലായിരം കിലോയിലധികം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
കാസർകോട് മത്സ്യമാർക്കറ്റിൽ നിന്ന് പഴകിയ 200 കിലോ മത്സ്യം പിടികൂടി

കാസർകോട്: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കാസർകോട് മത്സ്യമാർക്കറ്റിൽ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ കാസർകോട്ടെത്തിച്ച മത്സ്യമാണ് പിടികൂടിയത്. കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിച്ച പഴകിയ മത്സ്യം പിടികൂടിയത്.

സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി വ്യാപകമായ പരിശോധന തുടരുകയാണ്. ഹോട്ടലുകളും മാർക്കറ്റുകളും ചരക്ക് ലോറികളിലും ഉൾപ്പെടെ കർശനമായ പരിശോധനയാണ് നടത്തുന്നത്. മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’  സംസ്ഥാനത്ത് തുടരുകയാണ്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി നാലായിരം കിലോയിലധികം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

ALSO READ: കോഴിക്കോട് മുക്കത്ത് മത്സ്യമാർക്കറ്റിൽ നിന്ന് പഴകി പുഴുവരിച്ച മത്സ്യം പിടികൂടി

പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മത്സ്യ വിതരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. അതേസമയം, ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേഷന്‍ ജാഗറി' യും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായാണ് 'ഓപ്പറേഷൻ ജാ​ഗറി' ആരംഭിച്ചത്. 'ഓപ്പറേഷന്‍ ജാഗറി'യുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താനാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയാണ് 'മറയൂര്‍ ശര്‍ക്കര' എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News