തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി പി.എസ് പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ദേവസ്വം ബോർഡ് അംഗമായി എ.അജികുമാറും ചുമതലയേറ്റെടുത്തു.
ആർ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പി.എസ് പ്രശാന്ത് ബോർഡ് പ്രസിഡൻ്റായി ചുമതലയേറ്റത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ബോർഡ് കമ്മീഷണർ ജി ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു.
ALSO READ: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; അസ്ഫാക് ആലത്തിന് വധശിക്ഷ
മുൻ ബോർഡിനെ മാതൃകയാക്കി പ്രവർത്തിക്കുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. ബോർഡ് അംഗമായി കായംകുളത്ത് നിന്നുള്ള എ അജികുമാറും ചുമതല ഏറ്റെടുത്തിട്ടുണ്ട്. സത്യപ്രതിജ്ഞക്ക് ശേഷം ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആദ്യ യോഗം ചേർന്നു. ശേഷം വിശദമായ വാർത്ത സമ്മേളനവും ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.