Kozhikode DCC: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി: അനുമതി തന്നാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് പരിപാടി നടത്തുമെന്ന് DCC

DCC Palestine Solidarity rally: നവംബര്‍ 23-ന് കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കാണ് ജില്ലാഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 06:07 PM IST
  • മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.
Kozhikode DCC: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി: അനുമതി തന്നാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് പരിപാടി നടത്തുമെന്ന് DCC

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നലെ റാലി നടത്തുന്നതിന് വേണ്ടി പുതിയ സ്ഥലം കണ്ടെത്തി ഡിസിസി.  കോഴിക്കോട് കടപ്പുറത്തുതന്നെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. ജില്ലാ കളക്ടര്‍ക്ക് റാലി നടത്തുന്നതിന് വേണ്ടിയുള്ള അനുമതിക്കായി അപേക്ഷ നൽകുമെന്നും, അനുമതി തന്നാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് നിശ്ചയിച്ച ദിവസം പരിപാടി നടത്തുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ALSO READ: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷന്‍

നവംബര്‍ 23-ന് കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കാണ് ജില്ലാഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരാണ് അനുമതി നല്‍കാത്തതിന് വിശദീകരണമായി നൽകിയത്.  മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News