സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ നിരോധനം പ്രാബല്യത്തില്‍

സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.വ്യാപാരികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിരോധനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.എന്നാല്‍ വ്യാപാരികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.നിരോധനം നടപ്പിലാക്കുന്നതിനായി നടത്തേണ്ട പരിശോധനകള്‍ സംബന്ധിച്ച് വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടുമില്ല.

Last Updated : Jan 1, 2020, 10:17 AM IST
  • സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.വ്യാപാരികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിരോധനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.എന്നാല്‍ വ്യാപാരികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
  • നിരോധനം നടപ്പിലാക്കുന്നതിനായി നടത്തേണ്ട പരിശോധനകള്‍ സംബന്ധിച്ച് വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടുമില്ല.
സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ നിരോധനം പ്രാബല്യത്തില്‍

സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.വ്യാപാരികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിരോധനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.എന്നാല്‍ വ്യാപാരികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.നിരോധനം നടപ്പിലാക്കുന്നതിനായി നടത്തേണ്ട പരിശോധനകള്‍ സംബന്ധിച്ച് വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടുമില്ല.

പ്ലാസ്റ്റിക്‌ സഞ്ചി,പ്ലാസ്റ്റിക്‌ ഷീറ്റ്,പ്ലാസ്റ്റിക്‌ പ്ലേറ്റ്,കപ്പ് ,സ്പൂണ്‍,സ്ട്രോ,പ്ലാസ്റ്റിക്‌ ആവരണത്തോട് കൂടിയ പേപ്പര്‍,പ്ലാസ്റ്റിക്‌ ആവരണം ഉള്ള ബാഗ്,പ്ലേറ്റ്,പ്ലാസ്റ്റിക്‌ പതാക,പ്ലാസ്റ്റിക് തോരണങ്ങള്‍,പ്ലാസ്റ്റിക്‌ കുടിവെള്ള പൌച്ചുകള്‍,500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍,മാലിന്യ ശേഖരണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികള്‍,ഫ്ലെക്സ്,ബാനര്‍ എന്നിവയ്ക്കാണ് നിരോധനം.എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ പൊതിയുന്ന ക്ലിംഗ് ഫിലിമിന് നിരോധനം ബാധകമല്ല.

ഒപ്പം തന്നെ പയര്‍ വര്‍ഗങ്ങള്‍ ,പഞ്ചസാര,ധാന്യങ്ങള്‍ എന്നിവ മുന്‍കൂട്ടി അളന്ന് സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികള്‍,മത്സ്യം,ഇറച്ചി എന്നിവ പൊതിയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍,ബ്രാന്‍ഡ്‌ ചെയ്ത ഉത്പന്നങ്ങളുടെ പാക്കറ്റ് എന്നിവയ്ക്കുള്ള നിരോധനം നീക്കിയിട്ടുണ്ട്.ബിവറജെസ്  കോര്‍പറേഷന്‍,മില്‍മ,കേരഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്‌ കുപ്പികളും മറ്റും പ്ലാസ്റ്റിക്‌ തിരികെ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.അതേസമയം ബദല്‍ സംവിധാനം ഒരുക്കതെയാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിക്കുന്നു.ചെറുകിട വ്യാപാരികളെ പ്ലാസ്റ്റിക്‌ നിരോധനം പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ആരോപിക്കുന്നു.

Trending News