Plus two practical exam നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോയെന്ന് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 01:04 PM IST
  • ലാബിൽ പരീക്ഷണങ്ങൾ ഒന്നും പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾ എങ്ങനെ പ്രാക്ടിക്കൽ പരീക്ഷകൾ നേരിടും
  • ഇക്കാര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു
  • ഇക്കാര്യം ​ഗൗരവമായി എടുത്ത് വിദ​ഗ്ധരുമായി ആലോചിച്ച് മറ്റ് മാർ​ഗങ്ങൾ അടിയന്തരമായി സ്വീകരിക്കുന്നത് ഉചിതമാകുമെന്നും പ്രതിപക്ഷ നേതവ് ചൂണ്ടിക്കാട്ടി
  • കർശനമായ സുരക്ഷാ മാർഗങ്ങൾ പാലിച്ച് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു
Plus two practical exam നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്ത് നൽകി. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ (Plus two practical) പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോയെന്ന് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് (Opposition leader) വിഡി സതീശൻ ആവശ്യപ്പെട്ടു.

ലാബിൽ പരീക്ഷണങ്ങൾ ഒന്നും പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾ എങ്ങനെ പ്രാക്ടിക്കൽ പരീക്ഷകൾ നേരിടും. ഇക്കാര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം ​ഗൗരവമായി എടുത്ത് വിദ​ഗ്ധരുമായി ആലോചിച്ച് മറ്റ് മാർ​ഗങ്ങൾ അടിയന്തരമായി സ്വീകരിക്കുന്നത് ഉചിതമാകുമെന്നും പ്രതിപക്ഷ നേതവ് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂർണരൂപം: 'കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂൺ 21 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലാബിൽ  പരീക്ഷണങ്ങൾ ഒന്നും ചെയ്ത് നോക്കിയിട്ടില്ലാത്ത വിദ്യാർഥികൾ ഇത് എങ്ങനെ അഭിമുഖീകരിക്കും. ഇപ്പോൾ പല സ്ഥലത്തും പിഡിഎഫ് ഫോർമാറ്റിൽ കുട്ടികൾക്ക് ലാബ് വർക്കുകൾ അയച്ച് നൽകി അത് സ്വയം വിദ്യാർഥികൾ പഠിച്ചുകൊള്ളുവാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് പല വിദ്യാർഥികളും രക്ഷിതാക്കളും അറിയിക്കുന്നു. സംശയമുള്ളത് ഫോണിൽ കൂടി ചോദിക്കുവാനാണ് അധ്യാപകർ കുട്ടികളോട് നിർദേശിച്ചിരിക്കുന്നത്. ഇത്തരം രീതിയെ എങ്ങനെ പ്രാക്ടിൽ എക്സാം എന്ന് പറയാനാകും? അതുകൊണ്ട് ഇക്കാര്യം ​ഗൗരവമായി എടുത്ത് വി​ദ​ഗ്ധരുമായി ആലോചിച്ച് മറ്റ് മാർ​ഗങ്ങൾ സ്വീകരിക്കുന്നത് ഉചിതമാകുമെന്ന് ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ അങ്ങയുടെ അടിയന്തര ഇടപെടലും തീരുമാനവും ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു'വെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.

ALSO READ: Plus two practical exam: ജൂൺ 22 മുതൽ ആരംഭിക്കും

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോ​ഗിക്കേണ്ടി വരുന്നത് കൊവിഡ് പകരാൻ ഇടയാക്കുമെന്ന് വിദ്യാ‍ർഥികൾ (Students) ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ കർശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സി ബി എസ് ഇ, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.

എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് (Education department) തീരുമാനിക്കുകയായിരുന്നു. വിദ്യാർഥികൾ ഇരട്ട മാസ്ക്, ​ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോ​ഗിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കണം. വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കണം. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ ഒരു കാരണവശാലും കൂട്ടം കൂടരുത്. ശരീരോഷ്മാവ് അധികമായി കാണുന്ന വിദ്യാർഥികൾക്ക് പ്രത്യേകമായി പരീക്ഷ നടത്തും.

കൊവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് അവർ ​നെ​ഗറ്റീവ് ആകുന്നതിന് അനുസരിച്ച് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. ലാബുകളിൽ ഒരു കുട്ടി ഉപയോ​ഗിച്ച ഉപകരണങ്ങൾ മറ്റുകുട്ടികൾ കൈമാറി ഉപയോ​ഗിക്കാൻ പാടില്ല. ഒരേ സമയം കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കാൻ നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News