കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.
ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയാണെന്ന് പ്രധാനമന്ത്രി തന്‍റെ നരേന്ദ്ര മോദി പറഞ്ഞു.
മുംബൈ കന്യാകുമാരി കോറിഡോർ ഉടൻ യാഥാർത്ഥ്യമാക്കും. ചില പദ്ധതികൾ മുടങ്ങികിടക്കുകയാണ്. മുപ്പത് വർഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികൾ വൈകിപ്പിച്ച് പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് കേന്ദ്ര സർക്കാറിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്. കേരളത്തിന്‍റെ വികസനത്തിന് കേന്ദ്രം വലിയ പരിഗണന നൽകി. നിരവധി പദ്ധതികൾക്ക് കേരളത്തിന് കേന്ദ്രം പണം അനുവദിച്ചു. കേരള പുനർനിർമ്മാണത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി സുധാകരൻ സ്വാഗതം പറഞ്ഞു.