തൃശ്ശൂർ: പ്രമുഖ ബാലസാഹിത്യകാരൻ കെവി രാമനാഥൻ അന്തരിച്ചു. 91 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ഭുതവാനരന്മാർ, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി തുടങ്ങി ഒരു തലമുറ ഹൃദയത്തിലേറ്റിയ ഇരുപതോളം ബാലസാഹിത്യ കൃതികളുടെ രചയിതാവാണ് അദ്ദേഹം.
ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെവി രാമനാഥന് ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുസമീപം പാലസ് റോഡ് പൗർണമിയിൽ പരേതരായ മണക്കൽ ശങ്കരമേനോന്റെയും കിഴക്കേവളപ്പിൽ കൊച്ചു കുട്ടിയമ്മയുടെയും മകനായി 1932 ഓഗസ്റ്റ് 29നായിരുന്നു കെ.വി. രാമനാഥന്റെ ജനനം. 36 വർഷം ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം.
Also Read: Surya Gochar 2023: ഏപ്രിൽ 14 ന് സൂര്യൻ രാശിമാറും; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!
അദ്ദേഹം എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത് 1949 ൽ ദീനബന്ധു പത്രത്തിന്റെ വാരാന്തത്തിൽ കഥയെഴുതിയാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളിലും അദ്ധേഹം പ്രവർത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...