Handloom Saree : കൈത്തറി സാരിയിൽ ലോകാത്ഭുതമായ താജ്മഹൽ; പുഷ്പാ ഹാൻഡ്‌ലൂമിലെ സാരിക്ക് പ്രിയമേറുന്നു, സാരിയിൽ നെയ്തെടുത്തത് 11 സ്തൂപങ്ങൾ

Tajmahal in Handloom Saree : 23 ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് സൂക്ഷ്മ പ്രയത്നത്തിലൂടെ നിർവഹിക്കപ്പെട്ടതെന്ന് സാരി നെയ്ത ശിവൻ പറയുന്നു.

Written by - Abhijith Jayan | Last Updated : Jul 15, 2022, 11:38 AM IST
  • ബാലരാമപുരം പയറ്റുവിളയിലെ പുഷ്പ ഹാൻഡ്ലൂമിലാണ് സാരിയിൽ താജ്മഹൽ നെയ്തെടുത്തത്.
  • 23 ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് സൂക്ഷ്മ പ്രയത്നത്തിലൂടെ നിർവഹിക്കപ്പെട്ടതെന്ന് സാരി നെയ്ത ശിവൻ പറയുന്നു.
  • 28 ഇഞ്ച് വീതിയിലും 15 ഇഞ്ച് പൊക്കത്തിലുമുള്ള താജ്മഹൽ അതിമനോഹരമായിട്ടാണ് സാരിയിൽ കോറിയിട്ടിരിക്കുന്നത്.
  • ഇതിനു മുകളിലൂടെ പറക്കുന്നതാകട്ടെ രണ്ട് പ്രാവുകളും. 48 ഇഞ്ച് വീതിയിലും ആറര മീറ്റർ നീളത്തിലും ബ്ലൗസ് ഉൾപ്പെടെയാണ് സാരിയുടെ രൂപകൽപ്പന.
Handloom Saree : കൈത്തറി സാരിയിൽ ലോകാത്ഭുതമായ താജ്മഹൽ; പുഷ്പാ ഹാൻഡ്‌ലൂമിലെ സാരിക്ക് പ്രിയമേറുന്നു, സാരിയിൽ നെയ്തെടുത്തത് 11 സ്തൂപങ്ങൾ

തിരുവനന്തപുരം: കൈത്തറി സാരികളിൽ വ്യത്യസ്ത തീർക്കാൻ ലോകാത്ഭുതമായ താജ്മഹലൊരുക്കി ശ്രദ്ധേയമാവുകയാണ് ഒരു കൂട്ടം നെയ്ത്ത്തൊഴിലാളികൾ. ബാലരാമപുരം പയറ്റുവിളയിലെ പുഷ്പ ഹാൻഡ്ലൂമിലാണ് സാരിയിൽ താജ്മഹൽ  നെയ്തെടുത്തത്. 23 ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് സൂക്ഷ്മ പ്രയത്നത്തിലൂടെ നിർവഹിക്കപ്പെട്ടതെന്ന് സാരി നെയ്ത ശിവൻ പറയുന്നു.

handloom

28 ഇഞ്ച് വീതിയിലും 15 ഇഞ്ച് പൊക്കത്തിലുമുള്ള താജ്മഹൽ അതിമനോഹരമായിട്ടാണ് സാരിയിൽ കോറിയിട്ടിരിക്കുന്നത്. ഇതിനു മുകളിലൂടെ പറക്കുന്നതാകട്ടെ രണ്ട് പ്രാവുകളും. 48 ഇഞ്ച് വീതിയിലും ആറര മീറ്റർ നീളത്തിലും ബ്ലൗസ് ഉൾപ്പെടെയാണ് സാരിയുടെ രൂപകൽപ്പന. 100% അസ്സൽ കസവും കോട്ടൺ മെറ്റിരിയലും ചേർന്ന ടിഷ്യൂ സാരിക്ക് ഭാരം വളരെ കുറവാണ്.  താജ്മഹലിൻ്റെ 11 ഓളം സ്തൂപങ്ങൾ കഠിനപ്രയത്നത്തിനൊടുവിലാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് സാരി നെയ്തെടുത്ത ശിവൻ പറയുന്നു.

ALSO READ: തൃശൂരിൽ കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി

സാരിയുടെ കരയ്ക്ക് ചുറ്റും നൽകിയിരിക്കുന്ന 28 ചുട്ടികൾക്ക് പുറമേ ആറിഞ്ച് കസവിൽ ടെമ്പിൾ ഡിസൈനിങ്ങും നൽകിയിട്ടുണ്ട്. സാരിയുടെ ബോഡി ഭാഗം തീർത്തിരിക്കുന്നതാകട്ടെ ടിഷ്യു ഇനത്തിലാണ്. വെറൈറ്റി ഡിസൈനുകൾ മുൻപും സാരികളിൽ തീർത്തിട്ടുണ്ടെന്നും പ്രശസ്തരായ നിരവധിപേർക്ക്  സമ്മാനിച്ചിട്ടുണ്ടെന്നും പുഷ്പ ഹാൻഡ്ലും ഉടമ ഉദയകുമാറിൻ്റെ വാക്കുകൾ.

handloom

കൈത്തറിയിൽ ദേശീയ അവാർഡ് ജേതാവായിരുന്ന പയറ്റുവിള തങ്കപ്പൻ പണിക്കരുടെ പിൻ തലമുറക്കാരാണ് പുഷ്പ ഹാൻലൂം നിലവിൽ നോക്കി നടത്തുന്നത്. അടുത്തിടെ ഇവിടെ നെയ്ത കലാകേളി സാരി ദേശീയതലത്തിൽ വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് സൂപ്പർതാരം ഐശ്വര്യ റായ് എന്നിവർക്കും ഇവിടെനിന്ന് കൈത്തറി ഉൽപ്പന്നങ്ങൾ നൽകിയിരുന്നു. 

handloom

മോദിക്ക് ഷാളും ഐശ്വര്യ റായിക്ക് സാരിയും നെയ്ത് നൽകിയതോടെയാണ് പുഷ്പ ഹാൻഡ് ലൂമിന് മാധ്യമശ്രദ്ധയും ലഭിക്കുന്നത്. ദശാബ്ദങ്ങളുടെ പഴക്കമുള്ള സ്ഥാപനത്തിന് പഴമയുടെ നിരവധി കഥകളും ഓർത്തെടുക്കാനുണ്ട്. 25 വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News