ആ വിവാഹത്തെ ട്രോളുന്നവരോട്;'രാഷ്ട്രീയം ആകാം..രാഷ്ട്രീയാഭാസം ആകരുത്'!

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്‌ റിയാസും തമ്മിലുള്ള 

Last Updated : Jun 11, 2020, 04:12 PM IST
ആ വിവാഹത്തെ ട്രോളുന്നവരോട്;'രാഷ്ട്രീയം ആകാം..രാഷ്ട്രീയാഭാസം ആകരുത്'!

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്‌ റിയാസും തമ്മിലുള്ള 
വിവാഹത്തെ വിമര്‍ശിച്ച് ട്രോളുന്നവര്‍ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നു.

"വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്കാരമല്ല"

റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. 
ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ, എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

Also Read:പിണറായിയുടെ മകൾ പുനർവിവാഹിതയാകുന്നു, വരൻ മുഹമ്മദ് റിയാസ്

ചില ആൾകാർ വാട്സാപ്പ്, ഫേസ്ബുക് ൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. 
കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത് എന്നും അദ്ധേഹം പറയുന്നു.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഈശ്വര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ 
എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വീണ-മുഹമ്മദ്‌ റിയാസ് വിവാഹത്തില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Trending News