തിരുവനന്തപുരം: നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും നോട്ടുകളുടെയും അപൂർവ ശേഖരവുമായി തിരുവനന്തപുരത്ത് ഒരു മനുഷ്യനുണ്ട്. ഈ അപൂർവ ശേഖരം കണ്ടാൽ ആരും അതിശയത്തോടെയും ഒരിത്തിരി കൗതുകത്തോടെയും നോക്കി നിന്നുപോകും. 40 വർഷത്തോളമായി നാണയങ്ങളും സ്റ്റാമ്പുകളും നോട്ടുകളും സൂക്ഷിച്ചു വെച്ചിരിക്കുകയാണ് തിരുവനന്തപുരം ബാലരാമപുരം മുടവൂർപ്പാറ സ്വദേശി ബിജു.
ഓര്‍മ്മ വച്ച കാലം മുതല്‍ സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചുവെക്കാറുണ്ടെന്നാണ് ബിജു പറയുന്നത്. ബിജുവിൻ്റെ ഇഷ്ടഹോബിയിൽ ഇനിയും നിരവധി വ്യത്യസ്ഥതകളുണ്ട്... വിവിധ നാണയങ്ങളും സ്റ്റാമ്പുകളും നോട്ടുകളും മാത്രമല്ല ബിജുവിൻ്റെ കളക്ഷനിലുള്ളത്. സ്വന്തമായി കുതിര, ഇഗ്വാന, വിവിധയിനം ആടുകള്‍, പട്ടികള്‍ എന്നിവയും ബിജുവിൻ്റെ വീട്ടിൽ കാണാം. ബിജുവിന് മൂന്ന് കുതിരകളുണ്ട്. നല്ലൊരു ഹോഴ്‌സ് റൈഡര്‍ കൂടിയാണ് ഇദ്ദേഹം.
കുതിരയെ പരിപാലിക്കുന്നതും വ്യായാമം ചെയ്യിപ്പിക്കുന്നതുമെല്ലാം ബിജു തന്നെ. മകനും കുടുംബവും ഇദ്ദേഹത്തിന് പൂർണപിന്തുണയോടെ കൂടെയുണ്ട്. കുതിരയെ വാങ്ങണമെന്ന് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. സ്വന്തം കാലിൽ നിന്നതോടെ ബിജു ആ ആഗ്രഹം സാക്ഷാത്കരിച്ചു. കുതിരയ്ക്ക് പുറമേ കുഞ്ഞൻ ഇഗ്യാനയെയും ബിജു വളർത്തുന്നുണ്ട്. ഒൻപതിനായിരം രൂപയാണ് ഒരു ഇഗ്യാനയുടെ വില. കിളിയുടെ ശബ്ദത്തിൽ ഒച്ച വയ്ക്കുന്ന ഇഗ്യാനയുടെ ആഹാരം പച്ചിലകൾ മാത്രമാണ്.
കൂടാതെ, വ്യത്യസ്ഥയിനം ആടുകളും പട്ടികളും ബിജുവിൻ്റെ വീട്ടിലെത്തുന്നവർക്ക് നിത്യ കാഴ്ചയാണ്. പ്രദേശത്തെ നല്ലൊരു പൊതു പ്രവർത്തകൻ കൂടിയാണ് ബിജു. ജീവകാരുണ്യപ്രവർത്തനങ്ങളിലും ബിജുവിൻ്റെ സാന്നിധ്യവുമുണ്ടാകും. ബിസിനസുകാരനായ ഇദ്ദേഹം ജീവിതത്തിലും കാഴ്ചപ്പാടുകളിലും വ്യത്യസ്ഥനാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...