ADM Naveen Babu Death: കുറ്റക്കാരെ ആരെയും വെറുതെവിടില്ല, നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്ക് ബന്ധമില്ല: മന്ത്രി കെ രാജൻ

K Rajan About Naveen Babu: നഷ്ട്ടപ്പെട്ടത് റവന്യൂ കുടുംബത്തിലെ അംഗത്തെയാണെന്നും അദ്ദേഹത്തെ എംഎൽഎ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണെന്നും, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 02:06 PM IST
  • നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരെ ആരെയും വെറുതെ വിടില്ല
  • ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല
  • കോഴിക്കോട് വച്ചാണ് മാധ്യമങ്ങളോട് മന്ത്രി ഇപ്രകാരം പറഞ്ഞത്
ADM Naveen Babu Death: കുറ്റക്കാരെ ആരെയും വെറുതെവിടില്ല, നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്ക് ബന്ധമില്ല: മന്ത്രി കെ രാജൻ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി കെ രാജൻ. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വച്ചാണ് മാധ്യമങ്ങളോട് മന്ത്രി ഇപ്രകാരം പറഞ്ഞത്.

Also Read: എഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ

നഷ്ട്ടപ്പെട്ടത് റവന്യൂ കുടുംബത്തിലെ ഒരംഗത്തെയാണെന്നും അദ്ദേഹത്തെ എംഎൽഎ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണെന്നും, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന അഭിപ്രായത്തിൽ നിന്നൊരു മാറ്റവുമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കുറ്റകാര്‍ക്കെതിരെ എതറ്റംവരെയും പോകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. 

Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; DA DR ഒരു ഗഡു അനുവദിച്ചു!

എഡിഎം ഇത്തരത്തില്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാനെന്ന് പറഞ്ഞ മന്ത്രി എന്‍റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും റവന്യു വകുപ്പിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ അന്വേഷണമാന് നൽകിയിരിക്കുന്നതെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കളക്ടർക്ക് കേസുമായി ബന്ധമില്ലെന്നും റവന്യൂ വകുപ്പിന്റെ പരിപാടി മാറ്റിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. 

Also Read: ചൊവ്വ ചന്ദ്ര സംഗമം സൃഷ്ടിക്കും നീചഭംഗ രാജയോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം!

ഇതിനിടയിൽ യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെതിരെ പി പി ദിവ്യ നടത്തിയപ്രസം​ഗത്തിന്റെ ദൃശ്യങ്ങൾ ദിവ്യ തന്നെയാണ് പ്രചരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഫയൽ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തിലും പറയുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ മൊഴിയും റിപ്പോർട്ടിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News