പത്തനംതിട്ട: ഇന്ന് ഉച്ചക്കു ശേഷം മൂന്നുമണിയോടെ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറന്മുള മാലക്കരയ്ക്ക് സമീപമാണ് ഈ ദാരുണ സംഭവം നടന്നത്. മഴയെ തുടര്‍ന്ന് പമ്പയില്‍ നല്ല കുത്തൊഴുക്കുണ്ടായിരുന്നു. ഇതാണ് മരണകാരണമായത്.
കുളിക്കാനെത്തിയ സംഘത്തില്‍ ആറു വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇതില്‍ മെഴുവേലി സ്വദേശികളായ സൗജിത്, വിഷ്ണു എന്നിവരാണ് മരിച്ചത്. ഇവര്‍ ഇരുവരും ഒഴുക്കില്‍പെട്ടതോടെ ഒപ്പമെത്തിയ വിദ്യാര്‍ഥികള്‍ ബഹളം വച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സും ആറന്മുള പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.