സ്റ്റാമ്പുകൾ, താളിയോലകൾ, കറൻസികൾ, ബസ് ടിക്കറ്റുകൾ, ചെറിയ നാണയങ്ങൾ; സെൽവരാജിൻ്റെ ശേഖരം ആരെയും അത്ഭുതപ്പെടുത്തും!

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റിൻ്റെ കവറുകളും തീപ്പെട്ടി കൂടും ശേഖരിച്ച് തുടങ്ങിയതാണ് സെൽവരാജിൻ്റെ ശേഖരം. 

Edited by - Kaveri KS | Last Updated : Mar 3, 2022, 05:23 PM IST
  • തിരുവനന്തപുരം വിഴിഞ്ഞം സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ പ്രഥമാധ്യാപകൻ സെൽവരാജിൻ്റെ ശേഖരത്തിലുള്ളത് നിരവധി അമൂല്യവസ്തുക്കലാണ്.
  • എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റിൻ്റെ കവറുകളും തീപ്പെട്ടി കൂടും ശേഖരിച്ച് തുടങ്ങിയതാണ് സെൽവരാജിൻ്റെ ശേഖരം.
  • കാലത്തിനനുസരിച്ച് കോലം മാറിയെങ്കിലും ഇദ്ദേഹം തൻ്റെ ഹോബിയെ വീണ്ടും മിനുസപ്പെടുത്തിയെടുത്താണ് മുന്നോട്ട് പോയത്.
സ്റ്റാമ്പുകൾ, താളിയോലകൾ, കറൻസികൾ, ബസ് ടിക്കറ്റുകൾ,  ചെറിയ നാണയങ്ങൾ; സെൽവരാജിൻ്റെ ശേഖരം ആരെയും അത്ഭുതപ്പെടുത്തും!

തിരുവനന്തപുരം: മണ്ണടിഞ്ഞ നാട്ടുരാജ്യങ്ങളുടെയും നിലവിൽ യു.എൻ അംഗീകാരമുള്ള 193 രാജ്യങ്ങളുടെയും 350 കറൻസികൾ, വിജയനഗര സാമ്രാജ്യത്തിൻ്റെതായി പുറത്തിറക്കിയ കടുകിൻ്റെ വലിപ്പമുള്ള സ്വർണ്ണ നാണയങ്ങൾ മുതൽ പഴയകാല ബസ്സ് ടിക്കറ്റുകൾ വരെ തിരുവനന്തപുരം വിഴിഞ്ഞം സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ പ്രഥമാധ്യാപകൻ സെൽവരാജിൻ്റെ ശേഖരത്തിലുള്ളത് നിരവധി അമൂല്യവസ്തുക്കലാണ്. ഇതൊക്കെയാണ് സെൽവരാജിനെ വേറിട്ടതാക്കുന്നത്. വിഴിഞ്ഞം സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ പ്രഥമാധ്യാപകൻ്റെ വിശേഷങ്ങളിലേക്ക്

വിദ്യാർഥിയായിരുന്ന ഹൈസ്കൂൾ കാലത്തെ വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സെൽവരാജിന് പറയാനുള്ളത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റിൻ്റെ കവറുകളും തീപ്പെട്ടി കൂടും ശേഖരിച്ച് തുടങ്ങിയതാണ് സെൽവരാജിൻ്റെ ശേഖരം. പിന്നീട്, ശേഖരത്തിലേക്ക് നിരവധി വസ്തുക്കളെത്തി. 

Selvaraj

മണ്ണടിഞ്ഞ നാട്ടുരാജ്യങ്ങളുടെയും നിലവിൽ യു.എൻ അംഗീകാരമുള്ള 193 രാജ്യങ്ങളുടെയും 350 കറൻസികൾ, വിജയനഗര സാമ്രാജ്യത്തിൻ്റെതായി പുറത്തിറക്കിയ കടുകിൻ്റെ വലിപ്പമുള്ള സ്വർണ്ണ നാണയങ്ങൾ, ലോക ചരിത്രത്തിലെ മഹാപുരുഷന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പുകൾ അങ്ങനെ നിരവധി അമൂല്യ ശേഖരങ്ങളാണ് സെൽവരാജിൻ്റെ കളക്ഷൻസിലേക്ക് ചേക്കേറിയത്. കാലത്തിനനുസരിച്ച് കോലം മാറിയെങ്കിലും ഇദ്ദേഹം തൻ്റെ ഹോബിയെ വീണ്ടും മിനുസപ്പെടുത്തിയെടുത്താണ് മുന്നോട്ട് പോയത്.

Coins 

ALSO READ: ബീമാപ്പള്ളി മുതൽ വാവര് പള്ളിവരെ...! മതമൈത്രിയുടെ സന്ദേശവുമായി ഗോപാലകൃഷ്ണൻ; നിർമ്മിച്ചത് നൂറിലധികം മുസ്ലീം പള്ളികൾ

ശേഖരിച്ചുവയ്ക്കാൻ തുടങ്ങിയ വസ്തുക്കൾ ഒന്നും തന്നെ ഉപേക്ഷിക്കാൻ സെൽവരാജ് തയ്യാറായില്ല. ഇതിൽ ചെറിയ നാണയങ്ങൾ മുതൽ പഴയ കാല ബസ്സ് ടിക്കറ്റുകൾ വരെ ഇന്നുമുണ്ട്. ചരിത്രസ്മരണകൾ തുടിക്കുന്ന അക്ഷരാർഥത്തിൽ ചരിത്രത്തിൻ്റെ അവശേഷിപ്പുകളാണ് ഇദ്ദേഹം ഇന്നും അമൂല്യ നിധിപോലെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.

Selvaraj

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെന്നി ബ്ലാക്ക് മുതൽ മഹാപുരുഷന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പ് വരെ ശേഖരത്തിലുണ്ട്. മാത്രമല്ല റിസർബാങ്ക് പുറത്തിറക്കിയ 150 രൂപയുടെ നാണയം 7000 രൂപ കൊടുത്ത് വാങ്ങി സൂക്ഷിച്ചുവച്ചിട്ടുണ്ട്. പഴയ കാലത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ഇന്നും ശേഖരത്തിലുണ്ട്. അപ്പോഴും 20 പൈസയുടെ ടിക്കറ്റുകൾ കൗതുക കാഴ്ചയാണ്. 

താളിയോലകളും പഴയകാല മുദ്രപ്പത്രങ്ങളും കാർട്ടൂണുകളും സെൽവരാജിൻ്റെ ശേഖരത്തിൽ ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ സെൽവരാജ് ദീർഘനാളായി അധ്യാപന രംഗത്തുണ്ട്. ഭാര്യ വിനീതയും മക്കളായ സ്റ്റെൻസി, ആഷ്ഫിൻ, സഹേഷ്, ജയ്സൺ എന്നിവരും ഇദ്ദേഹത്തിന് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News