Accident: ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം!

Accident: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 11:11 AM IST
  • ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
  • ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്
Accident: ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം!

കാസര്‍ഗോഡ്: ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി. സുനില്‍ കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിതാണ് മരിച്ചത്.

Also Read: പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്. വിദ്യാര്‍ത്ഥി കയറിയ സ്വകാര്യ ബസ് ദേശീയപാതയിലെ കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപത്തെത്തിയപ്പോഴായിരുന്നു അപകടം. 

Also Read: Budh Gochar 2023: ബുധൻ തുലാം രാശിയിൽ; വരുന്ന 15 ദിവസം ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല!

ബസിന്റെ ജനലിന് സമീപത്ത് നിന്നിരുന്ന  വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ മൻവിതിനെ ഉടന്‍ കാസര്‍ഗോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരമായതിനാൽ ബസ് നിറയെ ആളുകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News