സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം: കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ഇതിനെ സംബന്ധിച്ചുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഇന്ന്  ലഭിക്കും.  അതനുസരിച്ച് തുടർ നടപടികൾ തുടരാനാണ് പോലീസിന്റെ തീരുമാനം.      

Last Updated : Nov 20, 2020, 08:24 AM IST
  • ശബ്ദം തന്റെതാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസ് എങ്ങനെ എടുക്കണം എന്ന സംശയത്തിലാണ് പൊലീസ് ഇപ്പോൾ.
  • കേസെടുത്ത് അന്വേഷണം നടത്താം എന്ന നിയമോപദേശമാണ് എജി തരുന്നതെങ്കിൽ പ്രത്യേക സൈബർ സംഘം അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.
സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം: കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. ഇതിനെ സംബന്ധിച്ചുള്ള അഡ്വക്കേറ്റ് ജനറലിന്റെ (AG) നിയമോപദേശം ഇന്ന്  ലഭിക്കും.  അതനുസരിച്ച് തുടർ നടപടികൾ തുടരാനാണ് പോലീസിന്റെ തീരുമാനം.    
  
ശബ്ദം തന്റെതാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസ് എങ്ങനെ എടുക്കണം എന്ന സംശയത്തിലാണ് പൊലീസ് (Police) ഇപ്പോൾ.  കേസെടുത്ത് അന്വേഷണം നടത്താം എന്ന നിയമോപദേശമാണ് എജി തരുന്നതെങ്കിൽ പ്രത്യേക സൈബർ സംഘം (Special Cyber cell) അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.  ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബദ സന്ദേശം (Voice clip) പുറത്തുവന്നതിൽ ദുരൂഹതയുണ്ട്.  ഇത് സംബന്ധിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിങ് (Rishiraj Singh) പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.  

Also read; സ്ത്രീസുരക്ഷയെ ആസ്പദമാക്കി 'SHE' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

ഇതിനിടയിൽ ഇഡി (ED) വീണ്ടും സ്വപനയെ ചോദ്യം ചെയ്തേക്കും എന്ന സൂചനയും ഉണ്ട്.  ഈ ശബദസന്ദേശം (Voice clip) അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ചോർന്നതെന്ന കാര്യത്തിൽ ജയിൽ വകുപ്പ് ഉറപ്പ് നൽകുന്നുണ്ട്.   സ്വപ്ന (Swapna Suresh) ജയിൽ അധികൃതർക്ക് നൽകിയിട്ടുള്ള നമ്പറുകളിൽ അമ്മയുടേയും മകളുടേയും ഭർത്താവിന്റെയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  മാത്രമല്ല ഒറ്റത്തവണ അമ്മയെ മാത്രമേ സ്വപ്ന വിളിച്ചിട്ടുള്ളൂവെന്നും ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.  

അതേസമയം ഫോൺ സംഭാഷണം  (Voice clip) റെക്കോർഡ് ചെയ്തതാണോ എന്ന സംശയത്തിലാണ് ഇഡി ഇപ്പോൾ.  എന്നാൽ എവിടെനിന്നും വിളിച്ചു ആരാണ് ഈ ശബദ സന്ദേശം പുറത്തുവിട്ടത് എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.  ശിവശങ്കറിനും മുഖ്യമന്ത്രിക്കും സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് വാദിച്ചിരുന്ന ഇഡിയ്ക്ക് ഈ സന്ദേശം  (Voice clip) വലിയൊരു അടിയായിരിക്കുകയാണ്.  എന്തായാലും ഈ നീക്കത്തിന് പിന്നിൽ അട്ടിമറിയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.  

സ്വപ്ന സുരേഷിന്റെ പേരിൽ ഒരു ഓൺലൈൻ മാധ്യമമാണ് ഈ ശബ്ദസന്ദേശം  (Voice clip) പുറത്തുവിട്ടിരിക്കുന്നത്.  കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുന്നുവെന്നും മുഖ്യമന്ത്രിക്കെതിരെ (Pinarayi vijayan) മൊഴി നൽകിയാൽ കേസിൽ മാപ്പ് സാക്ഷിയാക്കാമെന്നും ഇഡി പറഞ്ഞതായിട്ടാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.  36 സെക്കൻഡ് നീളമുള്ള വോയിസ് റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്. 

 (Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News