സംസ്ഥാനത്ത് 5722 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6860 പേർ

4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Last Updated : Nov 19, 2020, 06:24 PM IST
  • കൊറോണ ബാധമൂലമുള്ള 26 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18, 025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്.
സംസ്ഥാനത്ത് 5722  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6860 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 5722 പേർക്കാണ്. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6860 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം (Covid19) സ്ഥിരീകരിച്ചവരിൽ 117 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

Also read: കോവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ!!  

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 456 പേർക്കും,  മലപ്പുറത്ത്  862 പേർക്കും, കോഴിക്കോട് 575 പേർക്കും, കാസർഗോഡ് 145 പേർക്കും, തൃശൂർ 631 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 527 പേർക്കും , എറണാകുളം ജില്ലയിൽ 423 പേർക്ക് വീതവും,  പാലക്കാട് 496 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 200 പേർക്കും, കൊല്ലം 338 പേർക്കും,  കണ്ണൂർ ജില്ലയിൽ 337 പേർക്കും, കോട്ടയത്ത് 342 പേർക്കും, ഇടുക്കിയിൽ 276 പേർക്കും, വയനാട് 114 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ ബാധമൂലമുള്ള 26  മരണങ്ങൾകൂടി (Corona death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Also read: വലിപ്പം ഒരു പ്രശ്നമല്ല... പച്ചക്കറിയിൽ നിറഞ്ഞ ഫോട്ടോഷൂട്ട് വൈറലാകുന്നു..! 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18, 025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2131 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 67.017 സാമ്പിളുകളാണ് പരിശോധിച്ചത്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News