V D Satheesan: ടി പി വധക്കേസ്; സിപിഎമ്മിനെതിരെ വി ഡി സതീശൻ

V D Satheesan criticizes CPM: സി.പി.എമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഹൈക്കോടതി ഉത്തരവെന്ന് വി ഡി സതീശൻ. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 08:01 PM IST
  • എന്തും ചെയ്യാൻ മടിക്കാത്ത മാഫിയാ സംഘമാണ് സി.പി.എം.
  • ഹൈക്കോടതി വിധിയെ വി ഡി സതീശൻ സ്വാഗതം ചെയ്തു.
  • സി.പി.എമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഉത്തരവ്.
V D Satheesan: ടി പി വധക്കേസ്; സിപിഎമ്മിനെതിരെ വി ഡി സതീശൻ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും കീഴ് കോടതി ഒഴിവാക്കിയതിൽ രണ്ടു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധി സ്വാഗതാർഹവും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ സി.പി.എമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഹൈക്കോടതി ഉത്തരവ്. ടി.പിയെ കൊലപ്പെടുത്തിയതിലൂടെ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയാ സംഘമാണ് സി.പി.എമ്മെന്ന് വെളിപ്പെട്ടതാണ്. സി.പി.എം ഉന്നത നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊലയാളികൾക്ക് സംരക്ഷണം ഒരുക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.   

ALSO READ: തൃശൂരിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു

ശിക്ഷ ഹൈക്കോടതി ശരിവച്ച സാഹചര്യത്തിൽ കൊലയാളികൾക്ക് ജയിലിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതും അടിക്കടി പരോൾ അനുവദിക്കുന്നതും സർക്കാർ ഇനിയെങ്കിലും അവസാനിപ്പിക്കണം. സി.പി.എം ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെയും ആർ.എം.പിയുടെയും തീരുമാനത്തിന് യു.ഡി.എഫ് പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News