Bharat Rice : തൃശൂരിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു

Thrissur Bharat Rice Issue : തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 05:10 PM IST
  • തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി
  • ഒരു കിലോ ഭാരത് അരിയുടെ വില 29 രൂപയാണ്
Bharat Rice : തൃശൂരിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു

തൃശൂർ : 29 രൂപയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിയുടെ വിൽപ്പന തൃശൂരിൽ പോലീസ് തടഞ്ഞു. തൃശൂർ മുല്ലശ്ശേരിയിലാണ് പോലീസ് നടപടി. മുല്ലശ്ശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പോലീസ് അരി വിതരണം തടഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ അരി വിതരണം നടത്തുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്നും പോലീസ് അറിയിച്ചു. 

അതേസമയം പോലീസ് നടപടയിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് ബിജെപി പ്രവർത്തകർ രംഗത്തെതി. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് നിർദേശത്തെ തുടർന്ന് അരി വിതരണത്തിനായി എത്തിച്ച വാഹനം തൊട്ടടുത്ത പഞ്ചായത്തായ തോളൂർ പഞ്ചായത്ത് അതിർത്തിയിലേക്ക് മാറ്റിയിട്ടു. ശേഷം അരി വിതരണം തോളൂർ പഞ്ചായത്ത് അതിർത്തിൽ തുടരുകയും ചെയ്തു.

ALSO READ : Bharat rice: കിലോ 29 രൂപ മാത്രം, ഭാരത് അരി എത്തുന്നു; എവിടെ വാങ്ങാം

എന്താണ് ഭാരത് അരി?

അരിയുടെ വില കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര വിപണിയിൽ എത്തിച്ച പുതിയ അരിയാണ് ഭാരത് അരി. കിലോയ്ക്ക് 29 രൂപ മാത്രമാണ് ഭാരത് അരിയുടെ വില. 5 കിലോ,10 കിലോ പാക്കറ്റുകളിലായി ഭാരത് അരി ലഭിക്കുന്നതാണ്. നാഷണൽ അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കണ്സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എന്സിസിഎഫ്), റീട്ടെയിൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാണ് ഭാരത് അരി വിൽക്കുന്നത്. 

വിലക്കയറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഭാരത് ആട്ട എന്ന പേരിലൊരു ബ്രാൻഡും നേരത്തെ കേന്ദ്രം പുറത്തിറക്കിയിരുന്നു. കിലോയ്ക്ക് 27.50 രൂപയായിരുന്നു ഇതിന്റെ വില. ഇതിനൊപ്പം തന്നെ കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് കടലയും (ഭാരത് ചന്ന) കേന്ദ്രം വിൽപ്പനക്ക് എത്തിച്ചിരുന്നു. ഇവയ്ക്ക് രണ്ടിനും വളരെ മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്. അതിന് പിന്നാലെയാണ് ഭാരത് അരിയുമായി കേന്ദ്രമെത്തിയത്. കേരളത്തിൽ നിലവിൽ തൃശൂരിൽ മാത്രമാണ് ഭാരത് അരി ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News