തിരൂർ: വൈലത്തൂർ വളാഞ്ചേരി റോഡിൽ കെട്ടിടം തകർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ശങ്കരനാണ് പരിക്കേറ്റത് മൂന്ന് ഓട്ടോറിക്ഷകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. രാവിലെ പത്തു മണിയോടെയാണ് സംഭവം. ഈ സമയം കെട്ടിടത്തിന് സമീപത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്, കെട്ടിടത്തിൻ്റെ കാലപഴക്കമാണ് തകർന്നു വീഴുന്നതിന് കാരണമായതെന്ന് പറയുന്നത്. എതാണ്ട് അമ്പത് വർഷത്തിന് മുകളിൽ പഴക്കമുള്ളതായി പറയുന്ന കെട്ടിടത്തിൽ ഒരു ടൈലർ കടയും ബാർബർഷാപ്പും, ലോട്ടറി കടയും സ്റ്റേഷനറി കടയും പ്രവർത്തിക്കുന്നുണ്ട്കെട്ടിടം തകർന്ന് വീണ് കാൽനടയാത്ര ചെയ്യുകയായിരുന്നു ശങ്കരൻ.
അതേസമയം തൃശ്ശൂര്‍, ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിലെ മുറിയിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖറിനേയും കുട്ടികളേയുമാണ് കണ്ടെത്തിയത്.
പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടത്. ഒരു കുട്ടിയെ കിടക്കയിലും മറ്റൊരു കുട്ടിയെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയതെന്നാണ് വിവരം. ലോഡ്ജിലെ ജീവനക്കാരനാണ് സംഭവം ആദ്യം കാണുന്നത്. ലോഡ്ജില്‍ താമസിച്ചിരുന്ന ചന്ദ്രശേഖറും കുട്ടികളും ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറി വിടുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഉച്ചയ്ക്ക്‌ശേഷവും ഇവരെ മുറിയില്‍നിന്ന് പുറത്തുകാണാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടത്. ജീവനക്കാരൻ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. എന്നാൽ ചന്ദ്രശേഖറിന് ജീവൻ ഉണ്ടായിരുന്നുവെങ്കിലും അവശനിലയിൽ ആണ് കാണുന്നത്.
ഇയാൾക്ക് ജീവൻ ഉണ്ടെന്ന് മനസ്സിലായതോടെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വായില്‍നിന്ന് നുരയും പതയുംവന്ന നിലയിലാണ് ചന്ദ്രശേഖറിനെ കാണുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...