കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം പി.ടി നൽകുന്ന സമ്മാനമെന്ന് ഉമാ തോമസ്. ഇത് കോൺഗ്രസ്സിൻറെ വിജയമാണ്. ചരിത്ര വിജയമെന്നും ഉമാ തോമസ് ആവർത്തിച്ചു.
ആറ് വർഷക്കാലത്തെ പി.ടിയുടെ ജനങ്ങളോടുള്ള പെരുമാറ്റം തന്നെയാണ് വിജയത്തിന് പിന്നിൽ. പി.ടിക്കായി ഒരു വോട്ട് എന്നാണ് വോട്ട് ചോദിച്ചത്. ഏതൊക്കെ വിവാദങ്ങൾ സൃഷ്ടിച്ചോ അതിനെല്ലാം തൃക്കാക്കരയുടെ പ്രബുദ്ധരായ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെയാണ് മറുപടി നൽകിയത്.
72770 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൻറെ വിജയം ആധികാരികമാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ് 47754 വോട്ടും എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ 12957 വോട്ടുകളുമാണ് നേടിയത്.
അതേസമയം പാർട്ടി ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് ഡോ. ജോ ജോസഫ്. ജനഹിതം പൂർണമായി അംഗീകരിക്കുന്നുവെന്നും തോൽവി പാർട്ടി പരിശോധിക്കുമെന്നും ജോ പറഞ്ഞു.
വിജയിക്ക് അനുമോദനവും നേർന്നു. തോൽവി വ്യക്തിപരമല്ലെന്നും പാർട്ടി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തുവെന്നും ജോ ജോസഫ് വ്യക്തമാക്കി. കൂടെ നിന്നവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...