Ponmudi: കനത്ത മഴയ്ക്ക് ശമനം; പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

Ponmudi opens: അതിശക്തമായ മഴയെ തുടർന്ന് നവംബർ 22 ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 08:40 PM IST
  • സംസ്ഥാന വ്യാപകമായി പെയ്തിരുന്ന കനത്ത മഴയ്ക്ക് താത്കാലിക ശമനമായിട്ടുണ്ട്.
  • ഇന്ന് ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
  • ജലാശയങ്ങളിൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Ponmudi: കനത്ത മഴയ്ക്ക് ശമനം; പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. കനത്ത മഴക്ക് ശമനമായതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. നാളെ മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.

പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. എന്നാൽ, വിനോദ സഞ്ചാരികൾക്ക് ചില നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് സഞ്ചാരികൾക്ക് വിലക്കുണ്ടായിരിക്കും. ജലാശയങ്ങളിൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഡി എഫ് ഒ അറിയിച്ചു. 

ALSO READ: കളമശ്ശേരി കുസാറ്റിൽ ​ഗാനമേളക്കിടെ ​തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു

നിരവധി സഞ്ചാരികൾ ദിവസേന എത്തുന്ന പൊന്മുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അതിശക്തമായ മഴയെ തുടർന്ന് നവംബർ 22 ന് അടച്ചിടാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പെയ്തിരുന്ന കനത്ത മഴയ്ക്ക് താത്കാലിക ശമനമായിട്ടുണ്ട്. ഇതേ തുടർന്ന് ഇന്ന് ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളൊന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News