തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) ജൂൺ മാസത്തെ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റിണി രാജു. പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി (Minister) വ്യക്തമാക്കി.
2018 മുതൽ പെൻഷൻ (Pension) വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇതുവരെ 2,432 കോടി രൂപ സർക്കാരിൽ നിന്ന് തിരിച്ചടവ് നടത്തിയതായും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് പെൻഷൻ തുക നൽകുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മെയിൽ അവസാനിച്ചിരുന്നു. ഇത് ഒരു മാസത്തേക്ക് പുതുക്കുന്നതിനുള്ള എംഒയുവിൽ കെഎസ്ആർടിസി എംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഒപ്പുവച്ചു.
ALSO READ: Covid19: പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം, ഇത്രയും കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ദുരിതകാലത്ത് പെൻഷൻ കൂടി മുടങ്ങിയതോടെ കെഎസ്ആർടിസി പെൻഷൻകാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായിരുന്നു. മൂന്നരവർഷത്തിന് ഇടയിൽ ആദ്യമായാണ് പെൻഷൻ മുടങ്ങുന്നത്. സഹകരണ കൺസോർഷ്യവുമായി ധാരണയിലെത്താൻ വൈകിയതിനെ തുടർന്നാണ് പെൻഷൻ മുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA