തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന സിനിമ കേരളത്തില്‍ പോലീസ് സംരക്ഷണത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത് ഗതികേടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. താലിബാനും ഐഎസും ഉയര്‍ത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമാണിതെന്നും ഇതെന്തിന് തടയണമെന്നും മുരളീധരന്‍ ചോദിച്ചു.
കേരളത്തിലെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറിയെന്നും തിരുവനന്തപുരം ഏരീസ്പ്ലക്സില്‍ സിനിമയുടെ മോണിംഗ് ഷോ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.
ALSO READ: സ്വര്‍ണ്ണം ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
കേരളത്തില്‍ ഒരു സിനിമ പൊലീസ് സംരക്ഷണയില്‍ വന്ന് കാണേണ്ട സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടതെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത്. അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്നതെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...