VD Satheeshan: കടക്ക് പുറത്ത് മറന്നോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 04:28 PM IST
  • ഇന്നലെവരെയുള്ള കാര്യങ്ങൾ മറന്ന് കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് സതീശൻ പരിഹസിച്ചു.
  • മുൻപ് ചെയ്ത കാര്യങ്ങൾ മറന്ന് ഇപ്പോൾ നല്ലപിള്ള ചമഞ്ഞ് സംസാരിക്കുകയാണ്.
  • മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
VD Satheeshan: കടക്ക് പുറത്ത് മറന്നോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറവി രോ​ഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെവരെയുള്ള കാര്യങ്ങൾ മറന്ന് കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് സതീശൻ പരിഹസിച്ചു. മുൻപ് ചെയ്ത കാര്യങ്ങൾ മറന്ന് ഇപ്പോൾ നല്ലപിള്ള ചമഞ്ഞ് സംസാരിക്കുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. 

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്ത് ആണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. നിയമസഭയിൽ എൽഡിഎഫ് ചെയ്ത പോലുള്ള ഹീനമായ കാര്യങ്ങൾ യുഡിഎഫ് ചെയ്തിട്ടില്ല. ഓരോ അതിക്രമവും ചെയ്തിട്ട് അത് തള്ളിപ്പറയുന്നത് സിപിഎമ്മിന്‍റെ പതിവ് രീതിയാണെന്നും മുമ്പ് ടിപിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ എന്നും സതീശൻ പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരത്തിൽ നിലപാട് പറയാമോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനി നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Also Read: CM Pinarayi Vijayan: സർക്കാരിന്റെ മറുപടി കേൾക്കാൻ അവർ തയാറല്ല, പ്രതിപക്ഷത്തിന്റെ നിലപാട് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ലെന്ന് മുഖ്യമന്ത്രി

ഗുജറാത്ത് കലാപക്കേസ് സംബന്ധിച്ചും സതീശൻ മറുപടി നൽകി. കേസിൽ കോണ്‍ഗ്രസ് കൃത്യമായ നിലപാടെടുത്തു. എംപിയുടെ വിധവയായ ഭാര്യയെ സോണിയ ഗാന്ധി കണ്ടിരുന്നു. ഇക്കാര്യം അവരുടെ മകന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. കോണ്‍ഗ്രസ് ടീസ്താസെതല്‍വാദ് അടക്കമുള്ളവര്‍ക്കൊപ്പമാണെന്നും കേന്ദ്രനേതൃത്വം നിലപാട് പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇടറുന്നത് എന്തുകൊണ്ടാണെന്നും കേന്ദ്ര ഏജന്‍സികളെ കുറിച്ച് കേന്ദ്രത്തിലും കേരളത്തിലും ഞങ്ങള്‍ക്ക് ഒരേ നിലപാടാണെന്നും 

വി.ഡി സതീശന്‍ പറഞ്ഞു. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് എഴുതി കാണിച്ചത് കൊണ്ട് കാര്യമില്ലെന്നായിരുന്നു സതീശന്റെ പരിഹാസം

RB Sreekumar Arrest : ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മലയാളിയും ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് എന്നിവരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് ഗൗരവമായി ചിന്തിക്കണമെന്നും, കോൺഗ്രസിന്റെ  ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി

കോണ്‍ഗ്രസുകാര്‍ എന്നും മറക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ് ഏഹ്സാന്‍ ജഫ്രി. മുന്‍ കോണ്‍ഗ്രസ്സ് എംപിയാണ്. അദ്ദേഹത്തിന്‍റെ വിധവയാണ് ഇപ്പോള്‍ എണ്‍പത്തിയഞ്ചു വയസ്സുള്ള സാകിയ ജഫ്രി. അവര്‍ നിയമപോരാട്ടം തുടങ്ങിയിട്ട് പത്തൊന്‍പത് വര്‍ഷത്തിലേറെയായി. 

ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ സാകിയയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ്സ് എംപിയുമായ എഹ്സാന്‍ ജഫ്രി കൊല്ലപ്പെടുകയായിരുന്നു. കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ജെഫ്രിയുടെ വീട്ടിലേക്കാണ് കോളനിവാസികള്‍ അഭയംതേടിയെത്തിയത്. തുടര്‍ന്നുനടന്ന തീവെപ്പില്‍ ജെഫ്രിയുള്‍പ്പെടെ 69 പേരാണ് അന്നവിടെ വെന്തുമരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News