കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും
സാക്ഷിമൊഴികളും ഹാജരാക്കുന്നതിന് വിജിലന്‍സിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
വിജിലന്‍സ് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മോഴി പകര്‍പ്പ് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
കള്ളപ്പണ ഇടപാടുമായി ബന്ധപെട്ട വിവരങ്ങള്‍ വിജിലന്‍സ് കേന്ദ്രത്തിന് കൈമാറും.
പാലാരിവട്ടം കള്ളപ്പണ കേസുമായി ബന്ധപെട്ട് പരാതിക്കാരനായ കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവിനെ പരാതി പിന്‍വലിക്കുന്നതിനായി
ഭീഷണിപെടുത്തിയെന്നാണ് കേസ്.
Also Read:വധഭീഷണി; CPM നേതാവ് പി. ജയരാജന്‍റെ സുരക്ഷയ്ക്ക് ഇനി മൂന്ന് ഗണ്‍മാന്‍മാര്‍!
ഇതുമായി ബന്ധപെട്ട് ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി വിജിലന്‍സിനോട്
തെളിവ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.