K Rajan: വില്ലേജ് ഓഫീസുകൾ കയറി ഇറങ്ങണ്ട; സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് കെ.രാജൻ

Smart village offices: അടുത്ത നാല് വർഷത്തിനുള്ളിൽ സേവനങ്ങൾക്കായി ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഇല്ലാതാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 05:30 PM IST
  • നിലവിൽ ഏഴ് സേവനങ്ങൾ വില്ലേജ് ഓഫീസുകളിൽ ഓൺലൈനായി ലഭിക്കുന്നുണ്ട്.
  • കേരളത്തിലെ 1646 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി മാറ്റിയിട്ടുണ്ട്.
  • എല്ലാ ഓഫീസുകളും സ്മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
K Rajan: വില്ലേജ് ഓഫീസുകൾ കയറി ഇറങ്ങണ്ട; സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് കെ.രാജൻ

ആലപ്പുഴ: വില്ലേജ് ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. അടുത്ത നാല് വർഷത്തിനുള്ളിൽ സേവനങ്ങൾക്കായി ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഇല്ലാതാക്കി പകരം അവ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

നിലവിൽ ഏഴ് സേവനങ്ങൾ വില്ലേജ് ഓഫീസുകളിൽ ഓൺലൈനായി ലഭിക്കുന്നുണ്ട്. ഇവ കൂടാതെ 20 സേവനങ്ങൾ കൂടി ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും സേവനങ്ങളും വില്ലേജ് ഓഫീസുകളിൽ നിന്ന് അനായാസം ലഭിക്കും. കേരളത്തിലെ 1646 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി മാറ്റിയിട്ടുണ്ട്. എല്ലാ ഓഫീസുകളും സ്മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് മാസങ്ങൾ കൊണ്ട് 1,42,000 ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയായി. ഓരോ ഭൂമിയുടെയും അതിരുകൾ റിക്കോർഡ് ചെയ്ത് ഡിജിറ്റൽ വേലി സൃഷ്ടിക്കും. പൊതുജനങ്ങൾക്ക് ഇവ ഓൺലൈനായി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: അരിക്കൊമ്പൻ കേരള അതിർത്തിക്ക് അരികെ; തിരികെ എത്താൻ സാധ്യതയില്ലെന്ന് വനംവകുപ്പ്

ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നവയാണ് വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനായി സംസ്ഥാനത്തുടനീളം 1342 ഓഫീസുകളിൽ ഒരോ ജീവനക്കാരനെ കൂടി അധികമായി നിയമിക്കുമെന്ന് കെ രാജൻ ഉറപ്പുനൽകി. വില്ലേജ് തല ജനകീയ സമിതികൾക്ക് റവന്യൂ വകുപ്പിന്റെ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി മനസിലാക്കാനായി പ്രത്യേക റവന്യൂ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News