Arikomban: അരിക്കൊമ്പൻ കേരള അതിർത്തിക്ക് അരികെ; തിരികെ എത്താൻ സാധ്യതയില്ലെന്ന് വനംവകുപ്പ്

Wild Elephant Arikomban: കേരള-തമിഴ്നാട് അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ എത്തിയിരിക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തമിഴ്നാട് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 09:59 AM IST
  • അരികൊമ്പൻ കേരളത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് സംസ്ഥാന വനംവകുപ്പ് വ്യക്തമാക്കി
  • കേരളത്തിലേക്കുള്ള വഴിയിൽ ചെങ്കുത്തായ കുന്നിൻചെരിവുകൾ ഉള്ളതിനാൽ ആനയ്ക്ക് എത്താനാകില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ
Arikomban: അരിക്കൊമ്പൻ കേരള അതിർത്തിക്ക് അരികെ; തിരികെ എത്താൻ സാധ്യതയില്ലെന്ന് വനംവകുപ്പ്

അരിക്കൊമ്പൻ കേരള അതിർത്തിക്ക് 14 കിലോമീറ്റർ മാത്രം ദൂരത്തിലെന്ന് തമിഴ്നാട് വനംവകുപ്പ്. കേരള-തമിഴ്നാട് അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ എത്തിയിരിക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തമിഴ്നാട് വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞദിവസം തിരുനെൽവേലി മാഞ്ചോല എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്.

അതേസമയം അരികൊമ്പൻ കേരളത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് സംസ്ഥാന വനംവകുപ്പ് വ്യക്തമാക്കി. കേരളത്തിലേക്കുള്ള വഴിയിൽ ചെങ്കുത്തായ കുന്നിൻചെരിവുകൾ ഉള്ളതിനാൽ ആനയ്ക്ക് എത്താനാകില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

ALSO READ: Arikomban: വനം വകുപ്പിന്റെ വാഹനം തകര്‍ത്ത് അരികൊമ്പന്‍; മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്. എൺപതിലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്നത്. വെറ്ററിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടില്ലെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.

കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴത്തോട്ടവും വീടിന്റെ ഷീറ്റും പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News