Viral video: മരം മുറിച്ചിട്ടു പക്ഷേ, ഓടാൻ മറന്നു; ചിരി പടർത്തി ഒരു കവുങ്ങ് മുറിക്കൽ വീഡിയോ

മുറിച്ച കവുങ്ങിന് അടിയിൽ പെടാതിരിക്കാൻ ഓടിമാറുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

Last Updated : Feb 28, 2022, 04:42 PM IST
  • മുറിച്ചുകൊണ്ടിരിക്കുന്ന മരത്തിന് അടിയിലാണ് ഇവർ നിൽക്കുന്നത്
  • മരം ചരിഞ്ഞ് വീഴാൻ തുടങ്ങിയപ്പോഴാണ് ഇത് തങ്ങളുടെ മേലേക്കാണ് വരുന്നതെന്ന് ഇവർ മനസ്സിലാക്കിയത്
  • ജീവനും കൊണ്ടോടുന്ന കൂട്ടത്തിൽ ഒരാൾ വീഴുകയും ചെയ്തു
  • തലനാരിഴയ്ക്കാണ് ഇയാൾ കവുങ്ങിനടിയിൽ നിന്ന് രക്ഷപ്പെട്ടത്
Viral video: മരം മുറിച്ചിട്ടു പക്ഷേ, ഓടാൻ മറന്നു; ചിരി പടർത്തി ഒരു കവുങ്ങ് മുറിക്കൽ വീഡിയോ

ഇരിക്കുന്ന കൊമ്പ് മുറിച്ച മരംവെട്ടുകാരന്റെ കഥ പണ്ട് സ്കൂളിൽ പഠിച്ചിട്ടില്ലേ... അത് സ്കൂളിൽ പണ്ട് പഠിച്ച കഥ. ഇത് മരം മുഴുവൻ മുറിച്ച് അതിന്റെ ചുവട്ടിൽ തന്നെ നിന്നവരുടെ ഓട്ടത്തിന്റെ കഥ. മുറിച്ച കവുങ്ങിന് അടിയിൽ പെടാതിരിക്കാൻ ഓടിമാറുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

 

മുറിച്ചുകൊണ്ടിരിക്കുന്ന മരത്തിന് അടിയിലാണ് ഇവർ നിൽക്കുന്നത്. മരം ചരിഞ്ഞ് വീഴാൻ തുടങ്ങിയപ്പോഴാണ് ഇത് തങ്ങളുടെ മേലേക്കാണ് വരുന്നതെന്ന് ഇവർ മനസ്സിലാക്കിയത്. ജീവനും കൊണ്ടോടുന്ന കൂട്ടത്തിൽ ഒരാൾ വീഴുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇയാൾ കവുങ്ങിനടിയിൽ നിന്ന് രക്ഷപ്പെട്ടത്.

കവുങ്ങിന്റെ പട്ടയും ഇലയും ഉള്ള ഭാ​ഗം മാത്രമാണ് ഇയാളുടെ മേൽ തട്ടിയതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഇവനേക്കാൾ വലിയ ഭാ​ഗ്യവാൻ ലോകത്ത് ഉണ്ടാകില്ലെന്നാണ് വീഡിയോക്ക് കമന്റുകൾ വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News