മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; ആളുകളെ മാറ്റിപ്പാർപ്പിച്ചു

  

Last Updated : Jun 24, 2021, 12:00 AM IST
  • മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു
  • ആളുകളെ മാറ്റിപ്പാർപ്പിച്ചു
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോട്ടയം: മീനച്ചില്‍ താലൂക്കിലെ തീക്കോയി വില്ലേജിൽ ഇഞ്ചപ്പാറ ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു. ഇതിനെ തുടർന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

ചാമപ്പാറ ഭാഗത്താണ് ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് റിപ്പോർട്ട്.  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദീതീരത്തുള്ള വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ട് ഉണ്ട്.  ഇത് ചെറിയ തോതിലുള്ള ഉരുള്‍പൊട്ടലാണെന്നും നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. 

Also Read: Delta Plus Variant: പത്തനംതിട്ടയിലെ കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ  

 

ചാമപ്പാറ പള്ളിയുടെ മുറ്റത്തും വെള്ളം കയറി. ഇതിനിടയിൽ തീക്കോയി വെള്ളികുളം റൂട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.  മാത്രമല്ല അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. 

കൂടാതെ പൂഞ്ഞാര്‍ ടൗണിലെ ചെക്ക് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന്  റോഡിനൊപ്പമെത്തി.  ശക്തമായ മഴ ഇടുക്കി അടിമാലിയിലും തുടരുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News