തൃശൂരില്‍ കാട്ടുതീ; രണ്ട് വനപാലകര്‍ വെന്തു മരിച്ചു

തീ അണയ്ക്കാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്.  വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷണിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരാണ് വെന്തു മരിച്ചത്.    

Last Updated : Feb 17, 2020, 07:51 AM IST
  • ട്രൈബൽ വാച്ചർ ദിവാകരൻ, തീ പടരുന്ന സമയങ്ങളിൽ താൽക്കാലികമായി ജോലിക്ക് വിളിക്കുന്ന എൻഎംആർ വാച്ചർ വേലായുധൻ എന്നിവരാണ് മരണമടഞ്ഞത്.
  • തീ അണയ്ക്കാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്.
തൃശൂരില്‍ കാട്ടുതീ; രണ്ട് വനപാലകര്‍ വെന്തു മരിച്ചു

തൃശൂര്‍: തൃശൂരിലെ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ പെട്ട് രണ്ട് വനപാലകര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്.

തീ അണയ്ക്കാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്.  വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷണിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരാണ് വെന്തു മരിച്ചത്.  ഒരാള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

ട്രൈബൽ വാച്ചർ ദിവാകരൻ, തീ പടരുന്ന സമയങ്ങളിൽ താൽക്കാലികമായി ജോലിക്ക് വിളിക്കുന്ന എൻഎംആർ വാച്ചർ വേലായുധൻ എന്നിവരാണ് മരണമടഞ്ഞത്.

കൂടാതെ മറ്റൊരു വാച്ചർ ശങ്കരന് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  ശനിയാഴ്ച മുതല്‍ ഇവിടെ കാട്ടുതീ പടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കൊറ്റമ്പത്തൂരിലെ എച്ച്എൻഎൽ തോട്ടത്തിലാണ് തീ പടർന്നതെന്നും രാവിലെ മുതല്‍ പ്രദേശത്തെ തീ അണച്ചു വരികയായിരുന്നുവെന്നും അതിനിടെ മൂന്ന് പേരും തീയുടെ നടുക്ക് അകപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.  അതിനായി ജില്ലയിലെ വിവിധ റേഞ്ചില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയേയും വിളിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Trending News