Leo box office: ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി; ദളപതിയുടെ 'ലിയോ' കുതിക്കുന്നു

Vijay movie Leo box office collection: ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 148.5 കോടിയില്പരം രൂപയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 21, 2023, 04:21 PM IST
  • കളക്ഷൻ റെക്കോർഡുകളിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ് ലിയോ.
  • കേരളത്തിൽ ആദ്യ ദിനം 12 കോടിയിൽപ്പരം രൂപയാണ് ലിയോ നേടിയത്.
  • ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഓപ്പണിങ് റെക്കോർഡുകൾ ലിയോ ഭേദിച്ചിരുന്നു.
Leo box office: ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി; ദളപതിയുടെ 'ലിയോ' കുതിക്കുന്നു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ലിയോയ്ക്ക് ​ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം കാറ്റിൽപ്പറത്തി ദളപതി ചിത്രം കുതിക്കുകയാണ്. ഇപ്പോൾ ഇതാ ഇന്ത്യയിൽ നിന്ന് മാത്രം ലിയോ നേടിയ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

ലിയോ ഇന്ത്യയില്‍ മാത്രം 100 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. പ്രീ സെയില്‍ ബിസിനിസില്‍ തന്നെ ചിത്രം വിജയമാകും എന്ന് ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഓപ്പണിങ് റെക്കോർഡുകൾ ലിയോ ഭേദിച്ചിരുന്നു. 148.5 കോടിയില്പരം രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇതോടെ ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ് ലിയോ. 

ALSO READ: ആക്ഷൻ ചിത്രവുമായി ടൊവിനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ഗ്ലാൻസ്

കേരളത്തിൽ ആദ്യ ദിനം 12 കോടിയിൽപ്പരം രൂപയാണ് ലിയോ നേടിയത്. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപക കളക്ഷനിലും ഏറെ മുന്നിലാണ്. മലയാളത്തിൽ നിന്ന് ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്. വിജയിയുടെ മകനായാണ് മാത്യു എത്തുന്നത്. മഡോണയും ബാബു ആന്റണിയും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്. 

ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, തുടങ്ങിയ താരങ്ങൾ ശ്രേദ്ധേയമായ വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News