4 Years Trailer : "നീ എന്നെ എന്തിന വേണ്ടാന്ന് വെച്ചത്"; 4 ഇയേർസ് ട്രെയ്‌ലർ പുറത്തുവിട്ടു

പൃഥ്വിരാജും മമ്മൂട്ടിയും ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.  

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 04:49 PM IST
  • പൃഥ്വിരാജും മമ്മൂട്ടിയും ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.
  • കോളേജ് സമയത്തെ പ്രണയക്കഥയും ഇരുവരും തമ്മിലുള്ള പ്രശ്‍നങ്ങളൂം ഒക്കെ ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്.
  • നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
  • ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
4 Years Trailer : "നീ എന്നെ എന്തിന വേണ്ടാന്ന് വെച്ചത്"; 4 ഇയേർസ് ട്രെയ്‌ലർ പുറത്തുവിട്ടു

സർജനോ ഖാലിദും പ്രിയ പ്രകാശ് വാര്യർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 4  ഇയേർസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജും മമ്മൂട്ടിയും ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.  കോളേജ് സമയത്തെ പ്രണയക്കഥയും ഇരുവരും തമ്മിലുള്ള പ്രശ്‍നങ്ങളൂം ഒക്കെ ചിത്രത്തിൻറെ ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന് പ്രേക്ഷകർക്ക് ഒരു മികച്ച അനുഭവം തന്നെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ശങ്കർ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 1 ന് കോതമംഗലം മാർ അസ്ത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ  10000 വിദ്യാർഥികളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.  ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് ​​മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവർ ചേർന്നാണ്.

ALSO READ: Kumari Movie Song : "പട്ടുടുത്ത് വന്നതും"; ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ പുതിയ വീഡിയോ ഗാനമെത്തി

എഡിറ്റർ- സംഗീത് പ്രതാപ്, സംഗീതം - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈനും ഫൈനൽ മിക്സും - തപസ് നായക്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - രമ്യ സുരേഷ്, കല - സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ - അനൂപ് മോഹൻ എസ്, അസോസിയേറ്റ് ഡോപ്പ് - ഹുസൈൻ ഹംസ, DI - Rang Rays മീഡിയ, Vfx - foxdot മീഡിയ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News