വിവാഹം പഴഞ്ചൻ ഏർപ്പാട്, വിവാഹം കഴിക്കാത്ത തനിക്ക് കാമുകനും ഒരു കുഞ്ഞുമുണ്ട്: Mahie Gill

 വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ മികച്ച താരമാവുകയും നിരവധി സൂപ്പർ സ്റ്റാറുകളുടെ നായികയായി മാറാനും മാഹിക്ക് കഴിഞ്ഞിട്ടുണ്ട്.      

Written by - Zee Hindustan Malayalam Desk | Last Updated : Jan 17, 2021, 02:35 PM IST
  • മാഹി വെള്ളിത്തിരയിൽ എത്തുന്നത് 2003 ൽ ഒരു പഞ്ചാബി സിനിമയിലൂടെയാണ്.
  • പഞ്ചാബി സിനിമയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ താരം Dabangg 2, Bullett Raja, Gangster 3 എന്നീ സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
  • ഇതിനെല്ലാത്തിനും പുറമെ മികച്ചൊരു ഡാൻസർ കൂടിയാണ് താരം.
വിവാഹം പഴഞ്ചൻ ഏർപ്പാട്, വിവാഹം കഴിക്കാത്ത തനിക്ക് കാമുകനും ഒരു കുഞ്ഞുമുണ്ട്: Mahie Gill

ഹിന്ദി സീരിയലുകളിൽ കൂടി ചലച്ചിത്ര രംഗത്തേക്ക് എത്തുകയും തുടർന്ന് നായികയായി മാറുകയും ചെയ്ത താരമാണ് മാഹി ഗിൽ (Mahie Gill). വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ മികച്ച താരമാവുകയും നിരവധി സൂപ്പർ സ്റ്റാറുകളുടെ നായികയായി മാറാനും മാഹിക്ക് കഴിഞ്ഞിട്ടുണ്ട്.  

താരം വെള്ളിത്തിരയിൽ എത്തുന്നത് 2003 ൽ ഒരു പഞ്ചാബി സിനിമയിലൂടെയാണ്.   പഞ്ചാബി സിനിമയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ താരം Dabangg 2, Bullett Raja, Gangster 3 എന്നീ സിനിമകളിൽ  അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.  ഇതിനെല്ലാത്തിനും പുറമെ മികച്ചൊരു ഡാൻസർ കൂടിയാണ് താരം (Mahie Gill).  

Also Read: viral video: പ്രിയ വാര്യരുടെ ഐറ്റം ഡാൻസ് സൂപ്പർഹിറ്റ് ..!

ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് മാഹി ഗിൽ (Mahie Gill). ഒരു മാധ്യമത്തിന് നൽകിയ ഇൻറർവ്യുവിലാണ് തന്റെ ജീവിതത്തെപ്പറ്റി താരം പരാമർശിച്ചത്.  താൻ വർഷങ്ങളായി ഗോവയിൽ (Goa) തന്റെ കാമുകനോടൊപ്പമാണ് താമസിക്കുന്നതെന്നും അതിൽ തനിക്ക് ഒരു കുഞ്ഞ് ഉണ്ടെന്നും താരം ഇൻറർവ്യുവിൽ വ്യക്തമാക്കുന്നുണ്ട്.  

Also Read: നിങ്ങളൊക്കെ ജനിക്കുന്നതിന് മുൻപേ ഞാൻ ഇങ്ങനെയായിരുന്നു, സ്വിമ്മിംഗ് സൂട്ട് ചിത്രം പങ്കുവെച്ച് Rajini Chandy

 

കുഞ്ഞിന്റെ പേര് വെറോണിക്ക എന്നാണെന്നും വിവാഹം പോലുള്ള പഴഞ്ചൻ ഏർപ്പാടിൽ പെടാനും അതിൽ  തനിക്ക് വിശ്വാസമില്ലെന്നും മാഹി വ്യക്തമാക്കിയിരുന്നു.  മാത്രമല്ല 3 വയസുള്ള മകളുള്ള താൻ അവിവാഹിതയാണെന്നും വിവാഹം കഴിക്കണം എന്ന തോന്നൽ ഇതുവരെയില്ലയെന്നും താരം പറയുന്നുണ്ട്.  തനിക്ക് അതിനെച്ചൊല്ലി ഒരു കുറ്റബോധവും ഇല്ലെന്നും താരം പറയുന്നു.  

ഇനി അങ്ങനെയൊരു തോന്നൽ വന്നാൽ അപ്പോൾ ചിന്തിക്കാമെന്നും വിവാഹം കഴിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News