നടന്‍ ശ്രീനിവാസന്‍ ട്വന്‍റി 20 സ്ഥാനാര്‍ഥിയാകുമോ? താരത്തിന്‍റെ മറുപടി

വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  ട്വന്‍റി 20 സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍  അടിസ്ഥാനരഹിതമാണെന്ന്  നടന്‍ ശ്രീനിവാസന്‍.

Written by - Zee Hindustan Malayalam Desk | Last Updated : Jan 26, 2021, 01:21 AM IST
  • നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവത്ത് ട്വന്‍റി 20 സ്ഥാനാര്‍ഥിയായി ശ്രിനിവാസന്‍ (Srinivasan) മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
  • ഇതെല്ലം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
നടന്‍ ശ്രീനിവാസന്‍  ട്വന്‍റി 20 സ്ഥാനാര്‍ഥിയാകുമോ?  താരത്തിന്‍റെ മറുപടി

വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  ട്വന്‍റി 20 സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍  അടിസ്ഥാനരഹിതമാണെന്ന്  നടന്‍ ശ്രീനിവാസന്‍.

നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവത്ത് ട്വന്‍റി 20 സ്ഥാനാര്‍ഥിയായി ശ്രിനിവാസന്‍  (Srinivasan) മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതെല്ലം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും  ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധമില്ല. ട്വന്‍റി  20 നടത്തുന്ന പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ട്വന്‍റി 20യുടെ മുന്നേറ്റത്തെ കുറിച്ച് വിവിധയിടങ്ങളില്‍ പരാമര്‍ശിച്ചതാകും ഇത്തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  
 
ഇടത് വലത് മുന്നണികൾ ഭരണചക്രം തിരിക്കുന്ന കേരളത്തിൽ അഴിമതിയുടെ കാര്യത്തില്‍  ഇരുകൂട്ടരും ഒന്നാണെന്നും ഇത്തരം കാര്യങ്ങൾ പറയുന്നതിനാൽ തന്നെ രാഷ്ടീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസൻ പറയുന്നു. 

Also read:  Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഒരു രാഷ്ട്രീയ നേതാവ് തന്നെ സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് താന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.
 

More Stories

Trending News