Kanguva Movie: തരം​ഗം സൃഷ്ടിച്ച് 'കങ്കുവ' ​ഗ്ലിംപ്സ്; ഇത് സൂര്യ തന്നെയാണോ? പ്രതീക്ഷ കൂട്ടി ശിവ, ആരാധകർക്ക് ഇത് വമ്പൻ സമ്മാനം

10 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024 ആദ്യം തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 05:59 AM IST
  • യു.വി ക്രിയേഷൻസ്, സ്റ്റുഡിയോ ഗ്രീൻ എന്നിവയുടെ ബാനറിലാണ് ചിത്രമെത്തുന്നത്.
  • വംശി പ്രമോദും കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
  • വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പഠാനിയാണ് നായിക.
Kanguva Movie: തരം​ഗം സൃഷ്ടിച്ച് 'കങ്കുവ' ​ഗ്ലിംപ്സ്; ഇത് സൂര്യ തന്നെയാണോ? പ്രതീക്ഷ കൂട്ടി ശിവ, ആരാധകർക്ക് ഇത് വമ്പൻ സമ്മാനം

സൂര്യ-സിരുത്തൈ ശിവ ചിത്രത്തിന്റെ ​ഗ്ലിംപ്സ് ഇന്റർനെറ്റിൽ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിക്കഴിഞ്ഞു. സൂര്യയുടെ ഒരു ​ഗംഭീര പ്രകടനം 'കങ്കുവ'യിലൂടെ കാണാൻ സാധിക്കും എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ​ഗ്ലിംപ്സ് വീഡിയോ കണ്ട് രോമാഞ്ചം വന്നുവെന്നും നല്ല രീതിയിൽ ചിത്രത്തിന് പ്രമോഷൻ നൽകണമെന്നുമാണ് ഇനി ആരാധകർക്കുള്ള അഭിപ്രായം. കഥാപാത്രങ്ങള്‍ക്കു വേണ്ടി എത്ര അധ്വാനിക്കാനും മടിയില്ലാത്ത സൂര്യയുടെ മറ്റൊരു വേഷപ്പകർച്ചയാണ് ഈ ചിത്രത്തിലൂടെ കാണാൻ കഴിയുക.

ഒരു ഹോളിവുഡ് ചിത്രത്തിന്റെ ലെവലിലേക്ക് എത്തുന്ന തരത്തിലുള്ള മേക്കിം​ഗ് ക്വാളിറ്റിയാണ് കങ്കുവയുടേതെന്ന് ​ഗ്ലിംപ്സ് വീഡിയോ തെളിയിക്കുന്നുണ്ട്. സൂര്യയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. സിം​ഗിൾ വീഡിയോയിലൂടെ വിവിധ ഭാഷകളിൽ കങ്കുവയുടെ ​ഗ്ലിംപ്സ് കാണാൻ സാധിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിലാണ് കാണാൻ സാധിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ വീഡിയോ കാണാം.

10 ഭാഷകളിൽ ഇറങ്ങുന്ന ചിത്രം 2024 ആദ്യം തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ത്രീഡിയിലാണ് ചിത്രം പുറത്തിറക്കുക. സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാമത്തെ ചിത്രമാണിത്. യു.വി ക്രിയേഷൻസ്, സ്റ്റുഡിയോ ഗ്രീൻ എന്നിവയുടെ ബാനറിലാണ് ചിത്രമെത്തുന്നത്. വംശി പ്രമോദും കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പഠാനിയാണ് നായിക.

Also Read: Article 21 Trailer: പ്രേക്ഷകരിൽ കൗതുകം ഉണർത്തി 'ആർട്ടിക്കിൾ 21'; ട്രെയ്‌ലർ എത്തി

വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ- മിലൻ. എഡിറ്റിം​ഗ്- നിഷാദ് യൂസഫ്. ആക്ഷൻ കൊറിയോഗ്രഫി- സുപ്രിം സുന്ദർ. നാരായണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മദൻ കാർക്കിയാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. ഒരു പിരിയോഡിക് ഡ്രാമയായാണ് ചിത്രം എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News