Beena Antony: എത്ര വയ്യെങ്കിലും ജോലിചെയ്‌തേ പറ്റൂ.. ബീന ആന്റണിയുടെ കുറിപ്പ് വൈറലാകുന്നു

Beena Antony's Viral Post: തീരെ വയ്യാതിരുന്നിട്ടും ഡബ്ബിങ് ചെയ്യാനെത്തിയ ഫോട്ടോ സഹിതമാണ് തരാം പങ്കുവെച്ചത്. എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂ എന്ന അവസ്ഥയാണ്.. എന്നു തുടങ്ങുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ് 

Written by - Ajitha Kumari | Last Updated : Dec 6, 2022, 11:57 AM IST
  • മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബീന ആന്റണിയുടേത്
  • ബീന ആന്റണിയുടെ കുറിപ്പ് വൈറലാകുകയാണ്
  • തീരെ വയ്യാതിരുന്നിട്ടും ഡബ്ബിങ് ചെയ്യാനെത്തിയ ഫോട്ടോ സഹിതമാണ് താരം പങ്കുവെച്ചത്
Beena Antony: എത്ര വയ്യെങ്കിലും ജോലിചെയ്‌തേ പറ്റൂ.. ബീന ആന്റണിയുടെ കുറിപ്പ് വൈറലാകുന്നു

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബീന ആന്റണിയുടേത്.  ബീനയും ഭർത്താവും മാത്രമല്ല മകനും അഭിനയിക്കും. 1991 ൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും താരത്തിളക്കത്തിന് മാറ്റ് കൂടിയിട്ടേയുള്ളു അനന്ത വാസ്തവമായ കാര്യമാണ്. തരാം ഇപ്പോഴും സിനിമ-സീരിയൽ രംഗത്ത് സജീവമാണ്. 

Also Read: Gold Movie: ഗോൾഡിൻറെ പ്രീ ബിസിനസ് 50 കോടി അല്ലേ? ഒഫീഷ്യൽ പേജിൽ പോസ്റ്റർ,വാർത്ത എവിടുന്നെന്ന് സുപ്രിയ

നായികയായി മാത്രമല്ല ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം ബീന സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത വേഷങ്ങൾ ഒന്നുമില്ലെന്ന് വേണം പറയാൻ. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങുകയാണ്. അതുപോലെ തന്നെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്.

Also Read: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Artiste Beena Antony (@imbeena.antony)

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ

ബീന ആന്റണി പങ്കുവെച്ച ഏറ്റവും പുതിയ ഒരു കുറിപ്പുമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  നല്ല പനിയായിട്ടും അത് കൂട്ടാക്കാതെ ഡബ്ബിങ് ജോലികൾ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ്  പുതിയ പോസ്റ്റിൽ. 'എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂ എന്ന അവസ്ഥയാണ് 'സീരിയൽ.... റെസ്റ്റ് എടുത്ത് ഇരിക്കാൻ പറ്റില്ല... എപ്പിസോഡ് മുടങ്ങും... പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കയാ... പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണ്...' എന്നായിരുന്നു സ്വന്തം ചിത്രത്തിനൊപ്പം ബീന ആന്റണി കുറിച്ചത്.  ബീനയുടെ ഈ കുറിപ്പിന് നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും കമന്റുകളിലൂടെ ആരാധകർ കുറിച്ചിട്ടുണ്ട്. എല്ലാവർക്കും ബീനയും നന്ദി അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News